മാനവീയം സംവാദസദസ്സ് ശ്രദ്ധേയമായി
നിയമസഭാതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജിദ്ദയില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച് 'മാനവീയം' സംഘടിപ്പിച്ച സംവാദസദസ്സ് ശ്രദ്ധേയമായി
നിയമസഭാതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജിദ്ദയില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച് 'മാനവീയം' സംഘടിപ്പിച്ച സംവാദസദസ്സ് ശ്രദ്ധേയമായി. 'ബാലറ്റ് 2016 ആശയും ആശങ്കയും' എന്ന തലക്കെട്ടില്‍ രാഷ്ട്രീയം, വികസനം, പ്രവാസി പ്രശ്നങ്ങള്‍ എന്നീ വിഷയങ്ങളിലൂന്നി നടന്ന സംവാദത്തില്‍ ചോദ്യശരങ്ങളുമായി സദസ്സും സജീവമായി.
ഒ.ഐ.സി.സി, കെ.എം.സി.സി, നവോദയ, ന്യൂഏജസ്, പ്രവാസി സംസ്കാരിക വേദി, മീഡിയ പ്രതിനിധികളാണ് സംവാദത്തില്‍ പങ്കെടുത്തത്. യു.ഡി.എഫ് സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഭരണ തുടര്‍ച്ചയാണ് വരാനിരിക്കുന്നതെന്ന് സര്‍ക്കാര്‍ അനുകൂല സംഘടനകള്‍ അവകാശപ്പെട്ടപ്പോള്‍ അഴിമതിയിലും കേസിലും മുങ്ങിക്കുളിച്ച യു.ഡി.എഫ് ഭരണം വികസന മുരടിപ്പാണ് കാഴ്ചവെച്ചതെന്നായിരുന്നു പ്രതിപക്ഷ മുന്നണികളുടെ ആരോപണം.
എന്നാല്‍ അഴിമതിയുടെയും മറ്റും കാര്യത്തില്‍ കേരളത്തിലെ ഇരുമുന്നണികളും ഒറ്റക്കെട്ടാണെന്നായിരുന്നു പ്രവാസി സംസ്കാരിക വേദി പ്രതിനിധിയുടെ ആക്ഷേപം.
വനിത സംവരണം, സ്ത്രീ സുരക്ഷ, പ്രവാസി തുടങ്ങിയ വിഷയങ്ങളില്‍ സ്ത്രീകളടക്കമുള്ള സദസ്സില്‍ നിന്നുയര്‍ന്ന ചോദ്യങ്ങളും സംവാദത്തെ ചൂടുപിടിപ്പിച്ചു. അബ്ദുല്‍ കബീര്‍ മുഹ്സിന്‍ മോഡറേറ്ററായിരുന്നു. എ. മൂസ സ്വാഗതവും പുഷ്പകുമാര്‍ നന്ദിയും പറഞ്ഞു.
Adjust Story Font
16

