Quantcast

ബഹ്റൈനിലെ ലുലു ഹൈപ്പർ മാർക്കറ്റുകളില്‍ മാംഗോ ഫെസ്റ്റ്

MediaOne Logo

admin

  • Published:

    26 May 2018 12:03 PM IST

ബഹ്റൈനിലെ ലുലു ഹൈപ്പർ മാർക്കറ്റുകളില്‍ മാംഗോ ഫെസ്റ്റ്
X

ബഹ്റൈനിലെ ലുലു ഹൈപ്പർ മാർക്കറ്റുകളില്‍ മാംഗോ ഫെസ്റ്റ്

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മാങ്ങകളുടെ വിപുലമായ ശേഖരമാണ് ബഹ്റൈനിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിലൊരുക്കിയ മാംഗോ ഫെസ്റ്റിലുള്ളത്. എഴുപതിൽ പരം ഇനങ്ങളിലായി മാങ്ങകളുടെ കൊതിയൂറുന്ന ശേഖരം ഉപഭോക്താക്കളുടെ മുന്നിലെത്തിച്ചിരിക്കുന്നു

മാമ്പഴക്കാലത്തിന്റെ മധുരം പകർന്ന് ബഹ്റൈനിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ നടക്കുന്ന മാംഗോ ഫെസ്റ്റ് പ്രവാസി കുടുംബങ്ങളെ ആകർഷിക്കുന്നു. മാങ്ങകളുടെ രുചിവൈവിധ്യവുമായി മെയ് 31 വരെ മാംഗോ ഫെസ്റ്റ് നീളും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മാങ്ങകളുടെ വിപുലമായ ശേഖരമാണ് ബഹ് റൈനിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിലൊരുക്കിയ മാംഗോ ഫെസ്റ്റിലുള്ളത്. എഴുപതിൽ പരം ഇനങ്ങളിലായി മാങ്ങകളുടെ കൊതിയൂറുന്ന ശേഖരം ഉപഭോക്താക്കളുടെ മുന്നിലെത്തിച്ചിരിക്കുന്നു. മേളയോടനുബന്ധിച്ച് വിവിധ പ്രൊമോഷനുകളും വിലയിളവും ഉപഭോക്താക്കൾക്കായി മാനേജ്‍മെന്‍റ് പ്രഖ്യാപിച്ചിട്ടുണ്ട്.

പാകിസ്ഥാൻ, ഇന്തോനേഷ്യ, കെനിയ, മലേഷ്യ, യമൻ, തായ്ലന്റ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള മാങ്ങകൾ മേളയിലുണ്ട്. വിവിധ തരം മാങ്ങ ഉല്‍പന്നങ്ങളും വിഭവങ്ങളും അച്ചാറുകളും പ്രവാസി കുടുംബങ്ങളുടെ ശ്രദ്ധയാകർഷിക്കുന്നു. ഓരോ വർഷവും മാംഗോ ഫെസ്റ്റിന് മികച്ച പ്രതികരണമാണ് ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്നതെന്ന് ലുലു ഹൈപ്പർ മാർക്കറ്റ് റിജ്യണൽ ഡയറക്ടർ ജ്യൂസർ രൂപാവാല അറിയിച്ചു. മെയ് 31 വരെ മാംഗോ ഫെസ്റ്റ് നീണ്ടു നിൽക്കും.

TAGS :

Next Story