Quantcast

ഷാര്‍ജയില്‍ വനിതാ ബിസിനസ് സംരംഭകര്‍ക്ക് പരിശീലനം

MediaOne Logo

admin

  • Published:

    26 May 2018 3:05 PM GMT

ഷാര്‍ജയില്‍ വനിതാ ബിസിനസ് സംരംഭകര്‍ക്ക് പരിശീലനം
X

ഷാര്‍ജയില്‍ വനിതാ ബിസിനസ് സംരംഭകര്‍ക്ക് പരിശീലനം

ഷാര്‍ജ അല്‍ ജവാഹിര്‍ കണ്‍വെന്‍ഷന്‍ സെന്‍റില്‍ നടന്ന ചടങ്ങില്‍ നിരവധി വനിതാ ബിസിനസ് സംരംഭകര്‍ പങ്കെടുത്തു. ബിസിനസ് രംഗത്ത് താല്‍പര്യമുള്ള വനിതകള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശവും പരിശീലനവും നല്‍കാന്‍ വിപുലമായ സംവിധാനമാണ് വനിതാ കൗണ്‍സില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

ഷാര്‍ജയില്‍ വനിതാ ബിസിനസ് സംരംഭകരെ വാര്‍ത്തെടുക്കാന്‍ പരിശീലനവും മല്‍സരപരിപാടികളും നടന്നു. ഷാര്‍ജ ബിസിനസ് വനിതാ കൗണ്‍സിലാണ് പരിപാടി സംഘടിപ്പിച്ചത്.

ഷാര്‍ജ അല്‍ ജവാഹിര്‍ കണ്‍വെന്‍ഷന്‍ സെന്‍റില്‍ നടന്ന ചടങ്ങില്‍ നിരവധി വനിതാ ബിസിനസ് സംരംഭകര്‍ പങ്കെടുത്തു. ബിസിനസ് രംഗത്ത് താല്‍പര്യമുള്ള വനിതകള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശവും പരിശീലനവും നല്‍കാന്‍ വിപുലമായ സംവിധാനമാണ് വനിതാ കൗണ്‍സില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

സ്വയം തൊഴില്‍ കണ്ടത്തെുന്നവര്‍ക്കും സംരംഭങ്ങള്‍ ആവിഷ്കരിക്കുന്നവര്‍ക്കും വേണ്ട സാമ്പത്തിക സഹായവും കൗണ്‍സില്‍ നല്‍കുന്നു. ബിസിനസ് രംഗത്ത് മുന്നേറ്റം കുറിച്ച അമീറാ ബിന്‍ കറം, ഹലാ കാസിം, അസ്മ ഹിലാല്‍ ലൂത്ത, മുന ഹാരിബ് അല്‍ മുഹൈരി ഉള്‍പ്പെടെയുള്ള പ്രമുഖരും ചടങ്ങില്‍ സംസാരിച്ചു. ബിസിനസ് മേഖലയിലേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ പ്രചോദനം നല്‍കുന്നതായിരുന്നു ഈ രംഗത്ത് മുന്നോട്ടു പോയ പ്രമുഖരുടെ പ്രഭാഷണങ്ങള്‍.

വനിതകള്‍ക്ക് മികച്ച പരിഗണന ലഭിക്കുന്ന രാജ്യം എന്ന നിലയില്‍ ബിസിനസ് രംഗത്ത് ചുവടുറപ്പിക്കാന്‍ കൂടുതല്‍ പേര്‍ തയാറാകണമെന്ന് അമീറാ ബിന്‍ കറം പറഞ്ഞു. തങ്ങള്‍ തെരഞ്ഞെടുത്ത വിവിധ ബിസിനസ് സംരംഭങ്ങളെക്കുറിച്ചും അതിന്‍റെ ഭാവി സാധ്യതകളെക്കുറിച്ചുമാണ് വനിതാ സംരംഭകര്‍ സംസാരിച്ചത്. കൂട്ടായ്മയിലൂടെ കൂടുതല്‍ ഉയരങ്ങള്‍ കണ്ടെത്താനുള്ള തീരുമാനത്തോടെയാണ് ഒത്തുചേരല്‍ സമാപിച്ചത്.

TAGS :

Next Story