Quantcast

വിദേശ തൊഴിലാളികള്‍ക്ക് അനുകൂലമായി ഖത്തറിലെ പുതിയ തൊഴില്‍‍ നിയമം

MediaOne Logo

Trainee

  • Published:

    27 May 2018 9:44 PM IST

വിദേശ തൊഴിലാളികള്‍ക്ക് അനുകൂലമായി ഖത്തറിലെ പുതിയ തൊഴില്‍‍ നിയമം
X

വിദേശ തൊഴിലാളികള്‍ക്ക് അനുകൂലമായി ഖത്തറിലെ പുതിയ തൊഴില്‍‍ നിയമം

തൊഴിലാളിക്ക് സ്വന്തം രാജ്യത്തു നിന്ന് തന്നെ തൊഴില്‍ കരാറിലെ വ്യവസ്ഥകള്‍ അറിയാന്‍ സാധിക്കുമെന്നതിനാല്‍ തൊഴില്‍ ചൂഷണത്തില്‍ നിന്ന് രക്ഷപ്പെടാനാകും.

വിദേശികളെ ഖത്തറില്‍ ജോലിക്ക് കൊണ്ടുവരുന്നതിനു മുമ്പു തന്നെ സേവന- വേതന വ്യവസ്ഥകള്‍ രേഖപ്പെടുത്തിയ തൊഴില്‍ കരാര്‍ ഉണ്ടാക്കിയിരിക്കണമെന്ന് ഖത്തറിലെ പുതിയ തൊഴില്‍ നിയമത്തില്‍ നിര്‍ദേശം. ഖത്തറില്‍ വരാനിരിക്കുന്ന പുതിയ തൊഴില്‍ നിയമം സംബന്ധിച്ച വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസമാണ് അധികൃതര്‍ പുറത്തു വിട്ടത്.

ഖത്തറിലേക്ക് ജോലി തേടിയെത്തുന്ന വിദേശികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട വ്യവസ്ഥയാണ് പുതിയ തൊഴില്‍ നിമത്തിലുളളത്. തൊഴില്‍ കരാറിന്‍റെ അടിസ്ഥാനത്തില്‍ നിലവില്‍ വരുന്ന നിയമമനുസരിച്ച് വിദേശികളെ ഖത്തറിലേക്ക് ജോലിക്ക് കൊണ്ടുവരുന്നതിനു മുമ്പു തന്നെ സേവന- വേതന വ്യവസ്ഥകള്‍ രേഖപ്പെടുത്തിയ കരാര്‍ ഉണ്ടാക്കിയിരിക്കണമെന്നാണ് വ്യവസ്ഥ .

തൊഴില്‍ കരാര്‍ സമര്‍പ്പിച്ചതിന് ശേഷം മാത്രമേ പുതിയ വിസകള്‍ അനുവദിക്കുകയുള്ളു. തൊഴിലാളിക്ക് സ്വന്തം രാജ്യത്തു നിന്ന് തന്നെ തൊഴില്‍ കരാറിലെ വ്യവസ്ഥകള്‍ അറിയാന്‍ സാധിക്കുമെന്നതിനാല്‍ തൊഴില്‍ ചൂഷണത്തില്‍ നിന്ന് രക്ഷപ്പെടാനാകും. അഡ്മിനിസ്‌ട്രേറ്റീവ് ഡവലപ്‌മെന്‍റ്, ലേബര്‍ ആന്‍റ് സോഷ്യല്‍ മന്ത്രാലയം അംഗീകരിച്ച തൊഴില്‍ കരാറിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ ഇനി പുതിയ തൊഴില്‍ വിസകള്‍ അംഗീകരിക്കുകയുള്ളു .

തൊഴില്‍ കരാര്‍ കാലാവധി പൂര്‍ത്തിയാക്കുന്ന വിദേശ തൊഴിലാളിക്ക് ഒരു കമ്പനിയില്‍നിന്നും മറ്റൊരു കമ്പനിയിലേക്ക് സ്വന്തം ഇഷ്ടപ്രകാരം തൊഴില്‍ മാറാവുന്നതാണ്. നേരത്തെ ഉണ്ടായിരുന്ന രണ്ടു വര്‍ഷത്തെ കാത്തിരിപ്പെന്ന നിബന്ധനയാണ് ഇതോടെ ഇല്ലാതാകുന്നത്. എന്നാല്‍ കാലാവധി നിശ്ചയിക്കാതെ തുറന്ന തൊഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് അഞ്ചു വര്‍ഷം കഴിഞ്ഞാലേ ജോലി മാറാന്‍ സാധിക്കുകയുള്ളു.

നിശ്ചിത സമയത്തിനകം ജോലി കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ നിര്‍ബന്ധമായും വിദേശികള്‍ രാജ്യത്തു നിന്നും പുറത്തു പോയിരിക്കണം. ജീവനക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ സ്ഥാപനങ്ങള്‍ കൈവശം വെക്കരുതെന്ന് നിയമം നിഷ്‌കര്‍ഷിക്കുന്നു. പാസ്‌പോര്‍ട്ട് പിടിച്ചു വെച്ചതായി കണ്ടെത്തിയാല്‍ കാല്‍ലക്ഷം റിയാല്‍ വീതമാണ് പിഴ ചുമത്തുക. പാസ്‌പോര്‍ട്ട് കൈവശം വെക്കുന്നതിന് ചുമത്തുന്ന ഗള്‍ഫിലെ ഉയര്‍ന്ന പിഴയാണിത്.

Next Story