പ്രവാചകചര്യ സന്തുലിതമാണ്; കാമ്പയിന്‍ സമാപിച്ചു

പ്രവാചകചര്യ സന്തുലിതമാണ്; കാമ്പയിന്‍ സമാപിച്ചു
ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ദ്വൈ മാസ കാമ്പയിന്‍ സംഘടിപ്പിച്ചത്
ബഹ്റൈനില്‍ ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ദ്വൈ മാസ കാമ്പയിന്‍ സമാപിച്ചു. സ്വദേശി പ്രമുഖരും അറബ് പണ്ഡിതരും പങ്കെടുത്ത സമാപന സമ്മേളനം നിറഞ്ഞ ജനപങ്കാളിത്തത്തോടെയാണ് നടന്നത്.
പ്രവാചകചര്യ സന്തുലിതമാണ് എന്ന പ്രമേയത്തില്‍ നടന്ന രണ്ട് മാസക്കാലത്തെ കാമ്പയിനിന്റെ സമാപന സമ്മേളനം ബഹ്‌റൈനിലെ പ്രമുഖ പണ്ഡിതനും അല്‍ ഇസ്‌ലാഹ് സൊസൈറ്റി ചെയര്‍മാനുമായ ഡോ. അബ്ദുല്ലത്തീഫ് ബിന്‍ അഹ്മദ് അല്‍ശൈഖാണ് ഉദ്ഘാടനം ചെയ്തത്. സാമൂഹിക പ്രതിബദ്ധയാണ് പ്രവാചക ദര്‍ശനത്തിന്റെ താല്പര്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പരിപാടിയില്‍ ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗങ്ങളായ അഹ്മദ് അബ്ദുല്‍ വാഹിദ് ഖറാത്ത, അലി ബു ഫര്‍സന്‍, അബ്ദുല്‍ റഹ്മാന്‍ റാഷിദ് മുംജീദ്, സതേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ യൂസുഫ് അല്‍ അന്‍സാരി, കേപിറ്റല്‍ സെക്രട്ടറിയേറ്റ് കൌണ്‍സില്‍ എന്‍ജിനീയര്‍ മാസിന്‍ ഉമ്രാന്‍, മുന്‍ എം പിയായ ശൈഖ് ഖാലിദ് മുഹമ്മദ്, ബഹ്റൈനിലെ പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ഡോ: അബ്ദുറഹ്മാന്‍ അല്‍ അത്വാവി, ബഹ്‌റൈനിലെ പ്രമുഖ ഖാരിഅ് ശൈഖ് ഖാലിദ് അബ്ദുല്ല അബ്ദുല്‍ ഖാദര്‍, ഇബ്‌നുല്‍ ഹൈതം സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി ചെയര്‍മാന്‍ ശകീല്‍ അഹ്മദ് അസ്മി എന്നിവര്‍ പങ്കെടുത്തു.
മാനുഷിക മൂല്യങ്ങളുടെ പ്രതിനിദാനമാണ് പ്രവാചക ദര്‍ശനമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ പ്രമുഖ പണ്ഡിതനും വാഗ്മീയുമായ വി ടി അബുല്ലക്കോയ തങ്ങള്‍ പറഞ്ഞു. ഫ്രന്റ്‌സ് പ്രസിഡന്റ് ജമാല്‍ നദ്‍വി ഇരിങ്ങല്‍ അദ്ധ്യക്ഷത വഹിക്കുകയും ജനറല്‍ സെക്രട്ടറി എം എം സുബൈര്‍ സ്വാഗതമാശംസിക്കുകായും ചെയ്തു. ഫാജിസ് ഖുര്‍ആനില്‍ നിന്ന് അവതരിപ്പിച്ചു കാമ്പയിന്‍ കണ്‍ വീനര്‍ സി എം മുഹമ്മദലി നന്ദി പറഞ്ഞു.
Adjust Story Font
16

