Quantcast

ദോഹ തീരത്തിന് ചന്തം പകര്‍ന്ന് ബേപ്പൂരിന്‍റെ പത്തേമാരി റെസ്റ്റോറണ്ടാകുന്നു

MediaOne Logo

Khasida

  • Published:

    27 May 2018 10:57 AM IST

ദോഹ തീരത്തിന് ചന്തം പകര്‍ന്ന് ബേപ്പൂരിന്‍റെ പത്തേമാരി റെസ്റ്റോറണ്ടാകുന്നു
X

ദോഹ തീരത്തിന് ചന്തം പകര്‍ന്ന് ബേപ്പൂരിന്‍റെ പത്തേമാരി റെസ്റ്റോറണ്ടാകുന്നു

പഴമയുടെ സൗന്ദര്യം ചോര്‍ന്നു പോകാതെ തന്നെ ഇതിനെ ആധുനിക സൗകര്യങ്ങളോടെയുള്ള റെസ്‌റ്റോറണ്ടാക്കി മാറ്റുന്ന ജോലിയിലേര്‍പ്പെട്ടിരിക്കുന്നത് തമിഴ്‌നാട്ടുകാരായ തൊഴിലാളികളാണ്.

കടല്‍ പരപ്പില്‍ ഒരു റെസ്‌റ്റോറണ്ട് എന്ന ആശയം യാഥാര്‍ത്ഥ്യമാക്കാനുള്ള ഒരുക്കത്തിലാണ് ഖത്തറിലെ ഒരു സ്വദേശി പൗരന്‍. മൂന്നരപ്പതിറ്റാണ്ട് മുമ്പ് കോഴിക്കോട് ബേപ്പൂരില്‍ നിര്‍മ്മിച്ച പത്തേമാരിയാണ് ദോഹ കോര്‍ണീഷില്‍ വെച്ച് ആഢംബര റെസ്റ്റോറണ്ടായി പരിണമിക്കുന്നത് .


ഉല്ലാസ നൗകകളും ചരക്കുയാനങ്ങളും ചന്തം പകരുന്ന ദോഹ കോര്‍ണീഷില്‍ പഴമയുടെ ഗരിമ പേറുന്ന ഒരു ജലയാനം പ്രത്യേകം ശ്രദ്ധിക്കപ്പെടും. 35 വര്‍ഷം മുമ്പ് കോഴിക്കോട്ടെ ബേപ്പൂരില്‍ നിര്‍മ്മിച്ച ഈ പത്തേമാരിയിന്ന് സ്വന്തമാക്കിയത് ജിഹാദ് അല്‍ ജയ്ദയെന്ന ഖത്തരി പ്രമുഖനാണ്. ദോഹതീരത്തിന്റെ സൗന്ദര്യത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഒരു കടല്‍ റസ്‌റ്റോറണ്ടാക്കി ഈ പത്തേമാരിയെ മാറ്റുകയാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം.

ആദ്യകാലത്ത് യാത്രക്കാരുമായി സഞ്ചരിച്ച ഈ പത്തേമാരി പിന്നീട് ചരക്കു നീക്കങ്ങള്‍ക്കായി ഉപയോഗിക്കുകയായിരുന്നു. പഴമയുടെ സൗന്ദര്യം ചോര്‍ന്നു പോകാതെ തന്നെ ഇതിനെ ആധുനിക സൗകര്യങ്ങളോടെയുള്ള റെസ്‌റ്റോറണ്ടാക്കി മാറ്റുന്ന ജോലിയിലേര്‍പ്പെട്ടിരിക്കുന്നത് തമിഴ്‌നാട്ടുകാരായ തൊഴിലാളികളാണ്. ഒരു വര്‍ഷത്തിനകം ഉദ്യമം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Next Story