Quantcast

കുവൈത്തിൽ ഫിലിപ്പൈൻസ് ഗാർഹിക ജോലിക്കാർക്കെതിരെ അതിക്രമം വർധിച്ചു

MediaOne Logo

Jaisy

  • Published:

    27 May 2018 5:34 AM GMT

കുവൈത്തിൽ ഫിലിപ്പൈൻസ് ഗാർഹിക ജോലിക്കാർക്കെതിരെ അതിക്രമം വർധിച്ചു
X

കുവൈത്തിൽ ഫിലിപ്പൈൻസ് ഗാർഹിക ജോലിക്കാർക്കെതിരെ അതിക്രമം വർധിച്ചു

ഫിലിപ്പൈൻസ് തൊഴിലാളികൾ ജീവനൊടുക്കുന്ന സാഹചര്യം ഇല്ലാതാക്കാൻ കുവൈത്ത് നേതൃത്വം അടിയന്തിരമായി ഇടപെടണമെന്നും ഫിലിപ്പൈൻസ് പ്രസിഡണ്ട് റോഡ്രിഗോ ടുഡേർട്ട് ആവശ്യപ്പെട്ടു


കുവൈത്തിൽ ഫിലിപ്പൈൻസ് ഗാർഹിക ജോലിക്കാർക്കെതിരെ അതിക്രമം വർധിച്ചതായി ഫിലിപ്പൈൻസ് പ്രസിഡന്റ് . ഫിലിപ്പൈൻസ് തൊഴിലാളികൾ ജീവനൊടുക്കുന്ന സാഹചര്യം ഇല്ലാതാക്കാൻ കുവൈത്ത് നേതൃത്വം അടിയന്തിരമായി ഇടപെടണമെന്നും ഫിലിപ്പൈൻസ് പ്രസിഡണ്ട് റോഡ്രിഗോ ടുഡേർട്ട് ആവശ്യപ്പെട്ടു .

വിദേശത്തുള്ള ഫിലിപ്പൈൻ പൗരന്മാർക്കായി ആരംഭിച്ച ബാങ്ക്​ ഉദ്ഘാടനം ചെയ്യവെയാണ്​ ഫിലിപ്പൈൻസ് പ്രസിഡന്റ് കുവൈത്തിലെ തൊഴിൽ സാഹചര്യങ്ങളെ വിമർശിച്ചത്. കുവൈത്തിൽ ഗാർഹികത്തൊഴിലാളികൾക്കെതിരായ ലൈംഗികാതിക്രമം കൂടിയതായി കുറ്റപ്പെടുത്തിയ അദ്ദേഹം തൊഴിലാളികളെ അയക്കുന്നത്​ നിർത്തുമെന്നും കൂട്ടിച്ചേർത്തു . 'താൻ കുവൈത്ത് നേതൃത്വത്തെ ബഹുമാനിക്കുന്നു. പ​ക്ഷേ അവർ വിഷയത്തിൽ ഇടപെട്ട്​ എന്തെങ്കിലും ചെയ്​തേ പറ്റൂ..നിരവധി സ്ത്രീ തൊഴിലാളികൾ ആത്മഹത്യ ചെയ്ത സംഭവം ​ ആവർത്തിക്കരുതെന്നും ഫിലിപ്പൈൻസ് പ്രസിഡന്റ് പറഞ്ഞു അതേസമയം, ഫിലിപ്പീൻ പ്രസിഡന്റിന്റെ പ്രസ്താവന തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉള്ളതാണെന്നു കുവൈത്ത് വിദേശ കാര്യ സഹമന്ത്രി ഖാലിദ്​ അൽ ജാറുല്ല പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിൽ നല്ല ബന്ധമാണ്​ നിലവിലുള്ളത്​. വിവരം അറിഞ്ഞപ്പോൾ തന്നെ താൻ ഫിലിപ്പീൻ അധികൃതരുമായി ബന്ധപ്പെടുകയും ഏതുസാഹചര്യത്തിലാണ്

​ പ്രസിഡന്റ്​ അത്തരമൊരു പരാമർശം നടത്തിയതെന്ന് ​ ആരായുകയും ചെയ്തു. ഒറ്റപ്പെട്ട കേസുകളെ കരുതി രാജ്യത്തെ മൊത്തം ഫിലിപ്പീൻ തൊഴിലാളികളും പ്രയാസത്തിലാണെന്ന്​ വിലയിരുത്തരുത്​. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രസ്താവന ഫിലിപ്പൈൻസ്‌ പ്രസിഡന്റ് തിരുത്തണമെന്നും മന്ത്രി ജാറുല്ല ആവശ്യപ്പെട്ടു.

TAGS :

Next Story