Quantcast

യുഎഇ സന്ദർശനവേളയിൽ മോദി ഇന്ത്യാക്കാരെ കാണും

MediaOne Logo

Jaisy

  • Published:

    27 May 2018 10:25 AM GMT

യുഎഇ സന്ദർശനവേളയിൽ മോദി ഇന്ത്യാക്കാരെ കാണും
X

യുഎഇ സന്ദർശനവേളയിൽ മോദി ഇന്ത്യാക്കാരെ കാണും

ദുബൈ, ഒപേറ ഹൗസിൽ രണ്ടായിരത്തോളം ഇന്ത്യക്കാരെ പങ്കടുപ്പിക്കാനാണ്​ നീക്കം

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദർശനവേളയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. ദുബൈ, ഒപേറ ഹൗസിൽ രണ്ടായിരത്തോളം ഇന്ത്യക്കാരെ പങ്കടുപ്പിക്കാനാണ്​ നീക്കം. ഇന്ത്യ, യു.എ.ഇ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച പുതിയ നടപടികൾ മോദി പ്രഖ്യാപിച്ചേക്കും

ഫെബ്രുവരി 11ന്​ കാലത്ത്​ ഒമ്പതരക്കാണ്​ ദുബൈ ഒപേറ ഹൗസിൽ പ്രധാനമന്ത്രി മോദി ഇന്ത്യക്കാരുമായി ആശയവിനിമയം നടത്തുക. ഇതുമായി ബന്​ധപ്പെട്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ദുബൈ ഇന്ത്യൻ കോൺസുലേറ്റ്​ അറിയിച്ചു. തന്റെ ഭരണ നേട്ടങ്ങൾക്കൊപ്പം യു.എ.ഇ ഉൾപ്പെടെ ഗൾഫ്​ രാജ്യങ്ങളമായി രൂപപ്പെടുത്തിയ അടുത്ത ബന്ധത്തെ കുറിച്ചും പ്രസംഗത്തിൽ മോദി സൂചിപ്പിക്കുമെന്നാണ്​ സൂചന.

ദുബൈ-അബൂദബി അതിർത്തിയായ ഗൻതൂത്തിൽ പണിയുന്ന കൂറ്റൻ ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങ്​ ദുബൈ വേദിയിൽ നിന്ന്​ മോദി വീക്ഷിക്കും. നേരത്തെ പ്രസ്തുത ചടങ്ങിൽ മോദി പങ്കെടുക്കുമെന്നായിരുന്നു റിപ്പോർട്ട്​. ഇന്ത്യയിൽ നിന്നുള്ള ഹൈന്ദവ സന്യാസി പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. ദുബൈയിൽ പതിനൊന്ന്​ മുതൽ നടക്കുന്ന സർക്കാർ ഉച്ചകോടിയിലും മോദി പ്രസംഗിക്കും. യു.എ.ഇയിൽനിന്ന്​ ഒമാനിലേക്ക്​ പോകുന്ന നരേന്ദ്ര മോദി അവിടെ പ്രധാന നേതാക്കളുമായി ചർച്ച നടത്തും.

TAGS :

Next Story