Quantcast

റോഹിങ്ക്യന്‍ ജനതക്ക് ഖത്തര്‍ സഹായം

MediaOne Logo

Alwyn K Jose

  • Published:

    27 May 2018 3:03 PM IST

യുണൈറ്റഡ് നേഷന്‍സ് ഹൈക്കമ്മീഷണര്‍ ഫോര്‍ റെഫ്യൂജീസുമായി സഹകരിച്ച് ഖത്തര്‍ ചാരിറ്റിയും ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റുമാണ് സഹായം ലഭ്യമാക്കുന്നത്.

റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് ഖത്തര്‍ വീണ്ടും സഹായധനം പ്രഖ്യാപിച്ചു. ഒന്‍പത് ദശലക്ഷം ഡോളറിന്റെ സഹായമാണ് അടിയന്തരമായി പ്രഖ്യാപിച്ചത്. യുണൈറ്റഡ് നേഷന്‍സ് ഹൈക്കമ്മീഷണര്‍ ഫോര്‍ റെഫ്യൂജീസുമായി സഹകരിച്ച് ഖത്തര്‍ ചാരിറ്റിയും ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റുമാണ് സഹായം ലഭ്യമാക്കുന്നത്.

യുഎന്‍എച്ച്‌സിആറുമായി സഹകരിച്ച് ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് അടിസ്ഥാന സേവനങ്ങള്‍ക്കായുള്ള അടിയന്തര സഹായമാണ് ഖത്തര്‍ ലഭ്യമാക്കുന്നത്. എയ്ഡ് ആന്റ് ട്രേഡ് ലണ്ടന്‍ സമ്മേളനത്തോടനുബന്ധിച്ചായിരുന്നു സഹായ പ്രഖ്യാപനം. യുഎന്‍എച്ച്‌സിആറുമായുള്ള സഹകരണം, കാരുണ്യപ്രവര്‍ത്തനങ്ങള്‍, വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം എന്നിവയെല്ലാം കണക്കിലെടുത്ത് യുഎന്‍എച്ച്‌സിആര്‍ ഖത്തര്‍ ചാരിറ്റിക്ക് അംഗീകാരം നല്‍കി. ഖത്തര്‍ ചാരിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ യൂസുഫ് ബിന്‍ അഹമ്മദ് അല്‍കുവാരി പുരസ്‌കാരം ഏറ്റുവാങ്ങി. സൊമാലിയിലെ പുനരധിവസിപ്പിക്കപ്പെട്ട ജനങ്ങള്‍ക്ക് സഹായം ലഭ്യമാക്കുന്നതിനായി ഖത്തര്‍ ചാരിറ്റിയും യുഎന്‍എച്ച്‌സിആറും സഹകരിച്ചു പ്രവര്‍ത്തിക്കും. ഇതിനായി പ്രത്യേക ക്യാമ്പയിന്‍ തുടങ്ങിയിട്ടുണ്ട്. ക്യാമ്പയിനിലൂടെ പത്ത് മില്യണ്‍ ഡോളര്‍ സമാഹരിക്കും.

Next Story