Quantcast

ഇസ്ലാമിനെ സംബന്ധിച്ച അബദ്ധധാരണകള്‍ തിരുത്താന്‍ ആശയസംവാദങ്ങള്‍ മികച്ച മാര്‍ഗ്ഗം: ഡോ. സബ്രീന ലെയ്

MediaOne Logo

Muhsina

  • Published:

    28 May 2018 1:42 PM IST

ഇസ്ലാമിനെ സംബന്ധിച്ച അബദ്ധധാരണകള്‍ തിരുത്താന്‍ ആശയസംവാദങ്ങള്‍ മികച്ച മാര്‍ഗ്ഗം: ഡോ. സബ്രീന ലെയ്
X

ഇസ്ലാമിനെ സംബന്ധിച്ച അബദ്ധധാരണകള്‍ തിരുത്താന്‍ ആശയസംവാദങ്ങള്‍ മികച്ച മാര്‍ഗ്ഗം: ഡോ. സബ്രീന ലെയ്

ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ വനിതാ വിഭാഗം സംഘടിപ്പിച്ച ഖത്തർ വനിതാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രശസ്ത ഇറ്റാലിയൻ എഴുത്തുകാരിയും തവാസുൽ യൂറോപ്പ് ഡയറക്ടറുമായ ഡോക്ടര്‍ സബ്രീന ലെയ്.

ഇസ്ലാമിനെ സംബന്ധിച്ച പാശ്ചാത്യന്‍ അബദ്ധ ധാരണകള്‍ തിരുത്താന്‍ ആശയസംവാദങ്ങള്‍ മികച്ച മാര്‍ഗ്ഗമാണെന്ന് പ്രശസ്ത ഇറ്റാലിയൻ എഴുത്തുകാരിയും തവാസുൽ യൂറോപ്പ് ഡയറക്ടറുമായ ഡോക്ടര്‍ സബ്രീന ലെയ്. നവലോകം- സ്ത്രീ- ഇസ്ലാം എന്ന തലക്കെട്ടിൽ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ വനിതാ വിഭാഗം സംഘടിപ്പിച്ച ഖത്തർ വനിതാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവർ.

ഖത്തറിലെ വക്‌റ സ്‌പോര്‍ട്‌സ് ക്ലബ് ഇന്റോര്‍ സ്‌റേറഡിയത്തിലെ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലെ അമീന മുഹമ്മദ് അല്‍ ജാബിറാണ് ഖത്തര്‍ വനിതാ സമ്മേളനം ഉദ്ഘാടനം ചെയതത്. നവലോകം സ്ത്രീ ഇസ്ലാം എന്ന തലക്കെട്ടിൽ നടന്ന സമ്മേളനത്തില്‍ ഇറ്റാലിയന്‍ എഴുത്തുകാരിയും തവാസുല്‍ യൂറോപ്പ് ഡയരക്ടറുമായ ഡോക്ടര്‍ സ്ബ്രീന ലെയ് മുഖ്യാതിഥിയായിരുന്നു. ജി ഐ ഒ കേരള മുന്‍ സംസ്ഥാന പ്രസിഡന്റ് പി റുക്‌സാന വിഷയമവതരിപ്പിച്ചു.

സ്ത്രീയെ അടിച്ചമർത്തുന്നത് ശരീഅത്ത് ആണെന്ന പടിഞ്ഞാറിൻറെ ധാരണ തിരുത്താന്‍ സംവാദ സദസ്സുകൾ ഉയർന്ന് വരേണ്ടതുണ്ടെന്നു അവർ പറഞ്ഞു. ശാസ്ത്ര സാങ്കേതിക വിദ്യകൾക്കപ്പുറം ശരിയായ ആത്മീയത കണ്ടെത്താനാവാത്തതാണ് ആധുനിക ലോകംനേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നും അവർ കൂട്ടിച്ചേര്‍ത്തു. ഇസ്ലാം നവലോകത്ത് എന്ന വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അവര്‍.


ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ വനിതാ വിഭാഗം വൈസ് പ്രസിഡന്‍റ് കെ സി മെഹർബാൻ പരിഭാഷ നിർവ്വഹിച്ചു . സമ്മേളനോപഹാരം അസോസിയേഷന്‍ വനിതാ വിഭാഗം പ്രസിഡന്‍റ് നഫീസത്ത് ബീവി കൈമാറി. ജി ഐ ഒ മുന്‍ സംസ്ഥാന പ്രസിഡന്‍റ് പി റുക്‌സാന മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു.

ജമാഅത്തെ ഇസ്ലാമി വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ സമ്മേളനത്തെ അഭിമുഖീകരിച്ചു .സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ജാലകം പ്രവാസത്തിൻറെ പെൺവായന മാഗസിൻറെ പ്രകാശനം ഡോക്ടര്‍ സബ്രീന ലെയ് നിർവ്വഹിച്ചു .ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് എം എസ് എ റസാഖ് , വനിതാ വിഭാഗം പ്രസിഡന്‍റ് നഫീസത്ത് ബീവി , ജനറൽ കൺവീനർ സറീനാ ബഷീർ ,വൈസ് ചെയര്‍പേഴ്‌സണ്‍ നസീമ ടീച്ചര്‍ ,മീഡിയാ കണ്‍വീനര്‍ സുലൈഖാ ബഷീർ , ത്വയ്യിബ അര്‍ഷദ് തുടങ്ങിയവര്‍ സംസാരിച്ചു , സമ്മേളനത്തോടനുബന്ധിച്ച രചനാ മത്സര വിജയികൾക്കുള്ള സമ്മാന ദാനവും കലാപരിപാടികളും അരങ്ങേറി.

Next Story