അല്‍ജസീറ, ഖത്തര്‍ ടി വി വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യാന്‍ നീക്കം

അല്‍ജസീറ, ഖത്തര്‍ ടി വി വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യാന്‍ നീക്കം
നേരത്തെ ക്യുഎന്‍എ സൈറ്റ് ഹാക്ക് ചെയ്തിരുന്നു
ഖത്തറില്‍ വീണ്ടും വാര്‍ത്താ വെബ്‍സൈറ്റുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമം. അല്‍ ജസീറയുടെയും ഖത്തര്‍ ടിവിയുടെയും വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യാനുള്ള നീക്കം അധികൃതര്‍ വിഫലമാക്കി. നേരത്തെ ക്യുഎന്‍എ വൈബ്‌സൈറ്റ് ഹാക്ക് ചെയ്തതിനെ ത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ അവസാനിക്കും മുമ്പാണ്ഹാക്കര്‍മാരുടെ പുതിയ നീക്കങ്ങള്‍. പ്രകോപനങ്ങള്‍ക്ക് അതേപടി മറുപടി പറയരുതെന്നാവശ്യപ്പെട്ട്, നിര്‍ദ്ദേശവുമായി ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ സര്‍ക്കുലര്‍ പുറത്തിറക്കി.
ഖത്തര്‍ ലെിവിഷന്‍, അല്‍ ജസീറ ചാനല്‍ എന്നിവയുടെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യാനുള്ള ശ്രമങ്ങള്‍ നടന്നു. ഖത്തര്‍ ഇന്‍ഫര്‍മേഷന്‍ കോര്‍പ്പറേഷനാണ് നീക്കം തിരിച്ചറിഞ്ഞ് ഹാക്കര്‍മാരുടെ ശ്രമങ്ങള്‍ നിഷ്ഫലമാക്കിയതെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മെയ് 24 ന് ക്യു എന്‍ എ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് തെറ്റായ വാര്‍ത്തകള്‍ നല്‍കിയതോടെയാണ് മേഖലയില്‍ പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഖത്തര്‍ ന്യൂസ് ഏജന്‍സി അറിയിച്ചു.
ഇതിനു പുറമെ നിലവിലെ സാഹചര്യത്തില്‍ രാജ്യത്തെ ജനങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്ന നിര്‍ദേശവുമായി ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ സര്‍ക്കുലര്‍ പുറത്തിറക്കി. മോശമായ തരത്തിലുള്ള ആരോപണങ്ങള്‍ക്ക് അതേപടി മറുപടി പറയരുതെന്നും, മറ്റു രാജ്യങ്ങളെയും ഭരണാധികാരികളെയും ആക്ഷേപിക്കരുതെന്നും സര്‍ക്കുലറില്‍ പറയുന്നു. മാനവികതയിലൂന്നിയ ഖത്തരി ഇസ്ലാമിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നാണ് ഖുര്‍ആന്‍ സൂക്തം ഉദ്ധരിച്ചു കൊണ്ടു സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും നല്‍കുന്ന നിര്‍ദേശം.
Adjust Story Font
16

