Quantcast

ഗള്‍ഫ് പ്രതിസന്ധി; കുവൈത്ത് അമീറുമായി ഖത്തര്‍ അമീര്‍ കൂടിക്കാഴ്ച നടത്തി

MediaOne Logo

Jaisy

  • Published:

    28 May 2018 7:09 AM GMT

ഗള്‍ഫ് പ്രതിസന്ധി; കുവൈത്ത് അമീറുമായി ഖത്തര്‍ അമീര്‍ കൂടിക്കാഴ്ച നടത്തി
X

ഗള്‍ഫ് പ്രതിസന്ധി; കുവൈത്ത് അമീറുമായി ഖത്തര്‍ അമീര്‍ കൂടിക്കാഴ്ച നടത്തി

ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ചയെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

ഗള്‍ഫ് പ്രതിസന്ധിയില്‍ മധ്യസ്ഥ നീക്കങ്ങള്‍ നടത്തിവരുന്ന കുവൈത്ത് അമീറുമായി ഖത്തര്‍ അമീര്‍ കൂടിക്കാഴ്ച നടത്തി . ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ചയെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു . ഗള്‍ഫ് പ്രതിസന്ധി പരിഹാരമില്ലാതെ നീണ്ടു പോകുന്ന സാഹചര്യത്തില്‍ കൂടിക്കാഴ്ചക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതായാണ് വിലയിരുത്തല്‍

യു എന്‍ പൊതു സഭയുടെ 72 ാമത് സെഷനെ അഭിമുഖീകരിച്ച് നിലപാട് വ്യക്തമാക്കിയ ശേഷമാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ന്യൂയോര്‍ക്കില്‍ വെച്ച് കുവൈറ്റ് അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അസ്സ്വബാഹുമായി കൂടിക്കാഴ്ച നടത്തിയത് . കു​വൈ​ത്ത് അ​മീ​ർ ന​ട​ത്തു​ന്ന മാ​ധ്യ​സ്​​ഥ ശ്ര​മ​ങ്ങ​ളെ യു എന്‍ പ്രഭാഷണത്തില്‍ അമീര്‍ പ്രകീര്‍ത്തിച്ചിരുന്നു. ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഖത്തറിനുള്ള ആത്മാര്‍ത്ഥതയും തന്റെ പേരില്‍ തെറ്റായ പ്രചാരണങ്ങള്‍ നടത്തി രാജ്യത്തിനെതിരെ ഉപരോധമേര്‍പ്പെടുത്തിയ അയല്‍ രാജ്യങ്ങളുടെ നീക്കവും കുവൈറ്റ് അമീറിനു മുമ്പാകെ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ആവര്‍ത്തിച്ചു . യു എന്‍ പൊതു സഭയിലും ഇതേ കാര്യങ്ങള്‍ തന്നെയാണ് ഖത്തര്‍ അമീര്‍ വ്യക്തമാക്കിയിരുന്നത് രാ​ജ്യ​ത്തിന്റെ പ​ര​മാ​ധി​കാ​രം അം​ഗീ​ക​രി​ച്ച് കൊ​ണ്ടു​ള്ള ഏ​ത് ച​ർ​ച്ച​ക്കും സ​ന്ന​ദ്ധ​മാ​ണെ​ന്ന തു​റ​ന്ന സ​മീ​പ​ന​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ ഖ​ത്ത​ർ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് കു​വൈ​ത്തും പ്ര​തി​ക​രി​ച്ചു. ഉ​പ​രോ​ധ രാ​ഷ്ട്ര​ങ്ങ​ളെ ച​ർ​ച്ച​യി​ലേ​ക്ക് കൊ​ണ്ട് വ​രാ​നു​ള്ള തീ​വ്രശ്രമ​മാ​ണ് കു​വൈ​ത്ത് അ​മീ​ർ ന​ട​ത്തിക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​തി​നി​ടെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ന​ട​ത്തി​യ പ്ര​സ്​​താ​വ​ന പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ കു​വൈ​ത്ത് ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ​ക്ക് ശ​ക്തി പ​ക​ർ​ന്ന​താ​യി വി​വി​ധ വാ​ർ​ത്താ ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

TAGS :

Next Story