ദോഹയിലേക്ക് യാത്ര തിരിച്ച മലയാളി കുടുംബത്തെ മംഗലാപുരം വിമാനത്താവളത്തില്‍ നിന്ന് മടക്കി അയച്ചു

ദോഹയിലേക്ക് യാത്ര തിരിച്ച മലയാളി കുടുംബത്തെ മംഗലാപുരം വിമാനത്താവളത്തില്‍ നിന്ന് മടക്കി അയച്ചു
പാസ്‌പോര്‍ട്ട് വ്യക്തമല്ലെന്ന കാരണം പറഞ്ഞാണ് കാസര്‍കോഡ് മഞ്ചേശ്വരം സ്വദേശികളായ കുടുംബത്തെ തിരിച്ചയച്ചത്
ദോഹയിലേക്ക് യാത്ര തിരിച്ച കാസര്‍കോഡ് സ്വദേശിയായ യുവതിയെയും മൂന്ന് മക്കളെയും മംഗലാപുരം വിമാനത്താവളത്തില്‍ നിന്ന് മടക്കി അയച്ചു. പാസ്‌പോര്‍ട്ട് വ്യക്തമല്ലെന്ന കാരണം പറഞ്ഞാണ് കാസര്‍കോഡ് മഞ്ചേശ്വരം സ്വദേശികളായ കുടുംബത്തെ തിരിച്ചയച്ചത്. ഒന്നര ലക്ഷം രൂപയുടെ നഷ്ടം സഹിച്ച കുടുംബം പിന്നീട് ഇതേ പാസ്‌പോര്‍ട്ടില്‍ കോഴിക്കോട് വഴിയാണ് ദോഹയിലെത്തിയത്.
എമിഗ്രേഷന്‍ വിഭാഗത്തില്‍ നിന്നേറ്റത് കടുത്ത മാനസിക പീഡനമെന്ന് യുവതി മീഡിയാവണിനോട് പറഞ്ഞു. ഖത്തറില്‍ പ്രവാസിയായി കഴിയുന്ന മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശി അബ്ദുല്‍ ഖാദറിന്റെ ഭാര്യ ആയിഷയെയും മൂന്ന് മക്കളെയുമാണ് മംഗലാപുരം വിമാനത്താവളത്തില്‍ നിന്ന് പാസ്‌പോര്‍ട്ട് വ്യക്തമല്ലെന്ന കാരണം പറഞ്ഞ് തിരിച്ചയച്ചത്. എന്നാല്‍ എമിഗ്രേഷനില്‍ ഏല്‍പ്പിക്കുമ്പോള്‍ പാസ്‌പോര്‍ട്ടിന് പ്രശ്‌നമുണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ മനപൂര്‍വ്വം തങ്ങളുടെ യാത്ര മുടക്കുകയായിരുന്നുവെന്നുമാണ് യുവതി പറയുന്നത്.
പിന്നീട് ഡ്യൂപ്ലിക്കേറ്റ് പാസ്‌പോര്‍ട്ടിനായി പാസ്‌പോര്‍ട്ട് ഓഫീസില്‍ ചെന്നെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥര്‍ , പാസ്‌പോര്‍ട്ട് ഒട്ടിച്ച് നല്‍കുകയായിരുന്നു .അതേ പാസ്‌പോര്‍ട്ടില്‍ തന്നെ രണ്ട് ദിവസത്തിനകം കുടുംബം കോഴിക്കോട് വിമാനത്താവളം വഴി ദോഹയിലെത്തുകയും ചെയ്തു. മംഗലാപുരം വിമാനത്താവളത്തില്‍ നിന്നേറ്റ മാനസിക പീഡനത്തിനു പുറമെ ഒന്നര ലക്ഷം രൂപയുടെ നഷ്ടവും ഈ കുടുംബത്തിനുണ്ടായി. ചെറിയ മൂന്ന് മക്കളുമായി യാത്രയ്‌ക്കെത്തിയ യുവതിക്കൊപ്പമുണ്ടായിരുന്ന ഭര്‍തൃസഹോദരന്‍ അബൂതാഹിറിനെയും വിമാനത്താവള ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായി കുടുംബം ആരോപിച്ചു .
Adjust Story Font
16

