സൌദിയില്‍ വിസ ഫീസ് വര്‍ധന ഫാമിലി വിസിറ്റ് വിസക്കും ബാധകമാണെന്ന് തൊഴില്‍ മന്ത്രാലയം

സൌദിയില്‍ വിസ ഫീസ് വര്‍ധന ഫാമിലി വിസിറ്റ് വിസക്കും ബാധകമാണെന്ന് തൊഴില്‍ മന്ത്രാലയം
ടൂറിസ്റ്റ് വിസിറ്റ്, ബിസ്നസ് വിസിറ്റ്, ഫാമിലി വിസിറ്റ് തുടങ്ങിയ എല്ലാ സന്ദര്‍ശന വിസകള്‍ക്കും ഒക്ടോബര്‍ രണ്ട് മുതല്‍ പുതിയ നിരക്കനുസരിച്ചുള്ള ഫീസ് ഈടാക്കുമെന്ന് മന്ത്രാലയ വക്താവ് പറഞ്ഞു
സൗദി മന്ത്രിസഭയുടെ അംഗീകാരത്തോടെ പുതുവര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരുന്ന വിസ ഫീസ് വര്‍ധന ഫാമിലി വിസിറ്റ് വിസക്കും ബാധകമാണെന്ന് തൊഴില്‍ മന്ത്രാലയം . ടൂറിസ്റ്റ് വിസിറ്റ്, ബിസ്നസ് വിസിറ്റ്, ഫാമിലി വിസിറ്റ് തുടങ്ങിയ എല്ലാ സന്ദര്‍ശന വിസകള്‍ക്കും ഒക്ടോബര്‍ രണ്ട് മുതല്‍ പുതിയ നിരക്കനുസരിച്ചുള്ള ഫീസ് ഈടാക്കുമെന്ന് മന്ത്രാലയ വക്താവ് പറഞ്ഞു. ആറ് മാസത്തെ സന്ദര്‍ശന വിസക്ക് 3,000 റിയാല്‍, ഒരു വര്‍ഷത്തേക്ക് 5,000 റിയാല്‍, രണ്ട് വര്‍ഷത്തേക്ക് 8,000 റിയാല്‍ എന്നിങ്ങിനെയാണ് നിരക്ക് വര്‍ധന.
നിരക്ക് വര്‍ധന എല്ലാ ഇനം സന്ദര്‍ശകര്‍ക്കും ബാധകമാണെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. സൗദിയിലത്തെുന്നവര്‍ക്ക് നിര്‍ണിത കാലാവധിക്കുള്ളില്‍ പല തവണ വന്നുപോകാവുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വിസയാണ് ലഭിക്കുക. ഓരോ വരിവിലും എത്ര ദിവസം സൗദിയില്‍ തങ്ങാന്‍ അനുവാദമുണ്ടെന്നത് വിസ നല്‍കുന്ന സമയത്ത് തീരുമാനിക്കുമെന്നും വക്താവ് വ്യക്തമാക്കി.
ഫീസ് ഈടാക്കാതെ സൗദിയിലെ തൊഴിലാളികളുടെ ആശ്രിതര്‍ക്ക് നല്‍കിയിരുന്ന, സിംഗിള്‍ എന്‍ട്രി ഫാമിലി വിസിറ്റ് വിസ തുടരുമോ എന്ന് തൊഴില്‍ മന്ത്രാലയവും വിദേശമന്ത്രാലയവും വ്യക്തമാക്കിയിട്ടില്ല. ഇഖാമയില്‍ സൗദിയില്‍ നില്‍ക്കുന്നവരായ ഫാമിലികള്‍ക്കും ഫാമിലി വിസയില്‍ പുതുതായി വരുന്നവര്‍ക്കും നിരക്ക് വര്‍ധനവ് ബാധകമാകില്ല. സൗദിയുമായി വിസ നിയമത്തില്‍ കരാര്‍ നിലവിലുള്ള രാജ്യങ്ങള്‍ക്കും പുതിയ നിരക്ക് വര്‍ധനവ് ബാധകമാവില്ല.
Adjust Story Font
16

