ഖത്തറിനെതിരെ സൈനിക നീക്കം നടന്നേക്കുമെന്ന് വ്യാജ പ്രചരണം; പ്രവാസികള്‍ ആശങ്കയില്‍
ഖത്തറിനെതിരെ സൈനിക നീക്കം നടന്നേക്കുമെന്ന് വ്യാജ പ്രചരണം; പ്രവാസികള്‍ ആശങ്കയില്‍
അമേരിക്കന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിന്റെ പേരില്‍ നടക്കുന്ന പ്രചാരണം പ്രവാസികളെ ആശങ്കയിലാക്കി.
ഖത്തര്‍ വിദേശകാര്യമന്ത്രിയുടെ അഭിമുഖത്തിന്റെ പേരില്‍ വ്യാജ പ്രചാരണം വ്യാപകം. ഖത്തറിനെതിരെ സൈനിക നീക്കം നടന്നേക്കുമെന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്. അമേരിക്കന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിന്റെ പേരില്‍ നടക്കുന്ന പ്രചാരണം പ്രവാസികളെ ആശങ്കയിലാക്കി.
അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ വാഷിങ്ടണില്‍ എംഎസ്എന്‍ബിസി ചാനലിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങളാണ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത്. ഈ മറുപടികളെയാണ് സൈനിക നടപടിക്കുള്ള നീക്കമാണെന്ന് വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുന്നത്. പ്രകോപനം ഉണ്ടായാല്‍ നേരിടാന്‍ ഖത്തര്‍ സജ്ജമാണെന്ന പരാമര്‍ശമാണ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത്. ഖത്തറിലെത്തിയ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉറുദുഗാന്റെ ദോഹ സൈനിക കേന്ദ്രത്തിലെ സന്ദര്‍ശനവും ഖത്തറിലെ യുഎസ് സൈനിക താവളത്തിന്റെ പ്രവര്‍ത്തനവും എല്ലാം ഇതിനോട് ചേര്‍ത്ത് പ്രചരിപ്പിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണം ചില മാധ്യമങ്ങളിലും വന്നതോടെ പ്രവാസികള്‍ ആശങ്കയിലായി. അഭിമുഖത്തിന്റെ പേരില്‍ നടക്കുന്ന വ്യാജ പ്രചാരണം മലയാളികളെയും ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
Adjust Story Font
16

