ഖത്തറിലെ ബിർള പബ്ലിക് സ്കൂളിൽ ദിശ പദ്ധതിക്ക് തുടക്കം കുറിച്ചു

ഖത്തറിലെ ബിർള പബ്ലിക് സ്കൂളിൽ ദിശ പദ്ധതിക്ക് തുടക്കം കുറിച്ചു
വിദ്യാഭ്യാസ മാർഗനിർദേശ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധരുമായി സഹകരിച്ചാണ് പദ്ധതിയെന്ന് പ്രിന്‍സിപ്പാള്‍ എ പി ശര്‍മ്മ വിശദീകരിച്ചു
ഖത്തറിലെ ബിർള പബ്ലിക് സ്കൂളിൽ വിദ്യാർഥികളുടെ വിവിധ കഴിവുകൾ പ്രോൽസാഹിപ്പിക്കാനും ഉപരിപഠനത്തിനുള്ള മാർഗനിർദേശങ്ങൾ നൽകാനും പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. ദിശ എന്ന പേരിൽ ആരംഭിച്ച പ്രോഗ്രാം വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ദിശാബോധം നല്‍കുമെന്ന് പ്രിൻസിപ്പൽ എ.പി. ശർമ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വിദ്യാഭ്യാസ മാർഗനിർദേശ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധരുമായി സഹകരിച്ചാണ് പദ്ധതിയെന്ന് പ്രിന്‍സിപ്പാള്‍ എ പി ശര്‍മ്മ വിശദീകരിച്ചു . പഠനശേഷം ഏത് തൊഴിൽരംഗത്തേക്ക് പ്രവേശിക്കണമെന്നും ഇതിനായി ഏത് കോഴ്സ് തെരഞ്ഞെടുക്കണമെന്നും സംബന്ധിച്ച് വിദഗ്ധർ മാർഗനിർദേശം നൽകും. പദ്ധതിയിൽ ചേരാനായി നിലവിൽ കുട്ടികളിൽ നിന്ന് ഫീസ് വാങ്ങില്ല. വിവിധ യൂണിവേഴ്സിറ്റികളുടെ സഹകരണത്തിൽ ദിശയുടെ ഭാഗമായി വിവിധ പരിപാടികൾ നടത്തുകയും ചെയ്യും. വരും കാലങ്ങളിൽ വിദ്യാഭ്യാസരംഗത്തും തൊഴിൽ മേഖലയിലും ഉണ്ടാകാൻ പോകുന്ന വിവിധ മാറ്റങ്ങൾ സംബന്ധിച്ച് വിദ്യാർഥികൾക്ക് അവബോധം നൽകും. വിവിധ എൻട്രൻസ് പരീക്ഷകളുമായി ബന്ധെപ്പട്ട വിവരങ്ങൾ കുട്ടികൾക്ക് അപ്പപ്പോൾ നൽകും. സെമിനാറുകൾ, വിവിധ ക്ലാസുകൾ, ബയോഡാറ്റതയാറാക്കുന്നത് സംബന്ധിച്ച ശിൽപശാലകൾ, വിവിധ അഭിമുഖങ്ങൾക്കുള്ള പരിശീലനം തുടങ്ങിയവയും ദിശയുടെ ഭാഗമായി നടക്കുമെന്നും പ്രിൻസിപ്പൽ പറഞ്ഞു. എം.ഡി. പ്രദീപ് നാരായണൻ, സീനിയർ വൈസ്പ്രിൻസിപ്പൽ ഷേർളി റപ്പായി, രാധിക റെലെ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Adjust Story Font
16

