ബഹ്റൈനില്‍ പ്രതിഭയുടെ സമൂഹ ചിത്രരചനയും ചിത്രരചനാ മല്‍സരവും
വൈവിധ്യമുള്ള കലാവിഷ്കാരങ്ങളൊരുക്കി നടന്ന സമൂഹ ചിത്രരചന ബഹ്റൈനിലെ ചിത്രകാരന്മാരുടെ സംഗമവേദി കൂടിയായി മാറി.
ബഹ്റൈനിൽ പ്രതിഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമൂഹ ചിത്രരചനയും ചിത്രരചനാ മൽസരവും ശ്രദ്ധേയമായി. വൈവിധ്യമുള്ള കലാവിഷ്കാരങ്ങളൊരുക്കി നടന്ന സമൂഹ ചിത്രരചന ബഹ്റൈനിലെ ചിത്രകാരന്മാരുടെ സംഗമവേദി കൂടിയായി മാറി.
ജീവിതം സുഭദ്രമാക്കാം, ജൈവകൃഷിയെ നെഞ്ചേറ്റാം എന്ന വിഷയത്തിലാണ് ബഹ്റൈൻ പ്രതിഭ സമൂഹ ചിത്രരചന സംഘടിപ്പിച്ചു. ജൈവകൃഷിയുടെ മഹത്വവും കാർഷിക സംസ്കാരത്തിന്റെ പ്രസക്തിയും കലാകാരന്മാർ മിഴിവുള്ള ചിത്രങ്ങളായി കാൻവാസുകളിൽ പകർത്തി. ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന പരിപാടിയിൽ 40 ഓളം മുതിര്‍ന്ന കലാകാരന്മാരും 12 കുട്ടികളുമാണ് 100 മീറ്റര്‍ കാന്‍വാസില്‍ പെയിന്‍റിങ് നടത്തിയത്.
പാലറ്റ് സീസണ്‍-ടു എന്ന പേരിൽ സംഘടിപ്പിച്ച ചിത്രരചനാ ക്യാമ്പിന്റെ ഭാഗമായി കുട്ടികളുടെ ചിത്രരചനാ മത്സരവും രാജ്യത്തെ കലാകാരന്മാരുടെ ചിത്രപ്രദർശനവും നടന്നു. രാജ്യത്തെ കലാകാരന്‍മാർ ഒരുമിച്ച് ചേർന്നപ്പോൾ പിറന്ന ചിത്രങ്ങൾ കാണാൻ ധാരാളം പേരെത്തിയിരുന്നു. കേരള ലളിത കല അക്കാദമി സെക്രട്ടറിയും ചിത്രകാരനുമായ പൊന്ന്യം ചന്ദ്രന്‍ ചിത്രകലാ ക്യാമ്പിനും സമൂഹ ചിത്രരചനക്കും നേതൃത്വം നൽകി.
Adjust Story Font
16

