Quantcast

പരിമിതികളെ നിശ്ചയദാര്‍ഢ്യം കൊണ്ട് മറികടന്ന് യുവ സംരംഭകന്‍

MediaOne Logo

Sithara

  • Published:

    31 May 2018 4:14 PM IST

ബഹ്റൈനിൽ വിജയകരമായ ഒരു ബിസിനസ് സംരംഭത്തിന് നേതൃത്വം നൽകുകയാണ് ഹുസൈൻ എന്ന ബധിരനും മൂകനുമായ യുവാവ്.

ബഹ്റൈനിൽ വിജയകരമായ ഒരു ബിസിനസ് സംരംഭത്തിന് നേതൃത്വം നൽകുകയാണ് ഹുസൈൻ എന്ന ബധിരനും മൂകനുമായ യുവാവ്. പരിമിതികളെ നിശ്ചയദാർഢ്യം കൊണ്ട് മറികടക്കുന്ന ഈ ചെറുപ്പക്കാരൻ ബഹ്റൈനിലെ ശ്രദ്ധേയനായ യുവ സംരംഭകനാണ്.

ഹുസൈൻ ഷജാർ എന്ന അറബ് യുവാവ് ജന്മനാ ബധിരതനും മൂകനുമാണ്. നിശ്ശബ്ദതയുടെ ലോകത്ത് ഒതുങ്ങിക്കൂടാൻ ഹുസൈന്‍ തയ്യാറായിരുന്നില്ല. 13 വർഷം മുമ്പ് റോസ് ആർടിസ്റ്റ് എന്ന പേരിൽ ബഹ്റൈനിലെ ബുദയ്യയിൽ സ്വന്തമായി ബിസിനസ് സംരംഭം തുടങ്ങി. ബഹ്റൈനിലെ ബുദയ്യയിൽ ആരംഭിച്ചത് 13 വർഷങ്ങൾക്ക് മുമ്പാണ്. വിവാഹ പാർട്ടികൾക്കും പൊതു പരിപാടികൾക്കും അലങ്കാരങ്ങളൊരുക്കി നൽകലാണ് ഹുസൈന്റെ പ്രവർത്തന മേഖല. ബഹ്റൈനിലെ ബധിര മൂക സൊസൈറ്റിയുടെ സജീവ അംഗവും സാമൂഹിക പ്രവർത്തകനു കൂടിയാണ് ഹുസൈനെന്ന് സഹപ്രവർത്തകയായ ലൈല പറഞ്ഞു.

ഹുസൈൻ അൽ ഷജാര്‍ റോസ് ആർടിസ്റ്റ് എന്ന സ്ഥാപനം നടത്തുന്നു. ബഹ്റൈൻ ഡഫ് സൊസൈറ്റിയുടെ ഭരണസമിതി അംഗവും സാമൂഹിക സാംസ്കാരിക സമിതി പ്രവർത്തകനും കൂടിയാണ് ഹുസൈൻ. വിവിധ അലങ്കാര വസ്തുക്കൾ ഉപയോഗിച്ച് വിവാഹച്ചടങ്ങുകൾ നടക്കുന്ന വേദികൾ മനോഹരമാക്കുന്ന ഹുസൈന്റെ സംരംഭം ഇപ്പോൾ നിരവധി പേരെ ആകർഷിക്കുന്നു. ബഹ്റൈൻ ഇന്റർനാഷണൽ ഫ്ലവർഷോയിൽ ഇദ്ദേത്തിന്റെ സംരംഭം പരിചയപ്പെടുത്തൻ ബഹ്റൈൻ ഡഫ് സൊസൈറ്റി പ്രത്യേക സ്റ്റാൾ ഒരുക്കിയിരുന്നു. ബധിരരും മൂകരുമായ സുഹൃത്തുക്കളുടെ ഒരു വലിയ നിര തന്നെ ഇവിടെ ഹുസൈനെ സഹായിക്കാനെത്തി. പരിശ്രമങ്ങൾ കൊണ്ട് തന്റെ പരിമിതികളെ അതിജീവിച്ച് വളർച്ചയുടെ പടവുകൾ താണ്ടുകയാണ് ഈ അറബ് യുവാവ്.

Next Story