Quantcast

ഒമാനിലെ വിദേശി തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ദ്ധന

MediaOne Logo

Jaisy

  • Published:

    31 May 2018 6:51 PM GMT

ഒമാനിലെ വിദേശി തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ദ്ധന
X

ഒമാനിലെ വിദേശി തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ദ്ധന

ദേശീയ സ്ഥിതി വിവര മന്ത്രാലയം 2017ൽ പുറത്തിറക്കിയ സ്റ്റാറ്റിസ്റ്റിക്കല്‍ ഹാന്‍ഡ് ബുക്കിലാണ് ​ ഈ സ്ഥിതി വിവരകണക്കുകൾ ഉള്ളത്

ഒമാനിലെ വിദേശി തൊഴിലാളികളുടെ എണ്ണം ഒരു ദശാബ്ദത്തിനിടെ മൂന്നിരട്ടിയായി വര്‍ധിച്ചുവെന്ന് കണക്കുകൾ. ദേശീയ സ്ഥിതി വിവര മന്ത്രാലയം 2017ൽ പുറത്തിറക്കിയ സ്റ്റാറ്റിസ്റ്റിക്കല്‍ ഹാന്‍ഡ് ബുക്കിലാണ് ​ ഈ സ്ഥിതി വിവരകണക്കുകൾ ഉള്ളത്​.

കഴിഞ്ഞ വർഷം അവസാനത്തെ കണക്കുപ്രകാരം 1,825,603 വിദേശി തൊഴിലാളികളാണ്​ രാജ്യത്ത്​ ഉള്ളത്​. ഒമാനിൽ ജോലി ചെയ്യുന്ന ഭൂരിപക്ഷം വിദേശികളും പ്രാഥമിക വിദ്യാഭ്യാസം മാത്രം ഉള്ളവരാണ്​. അതേസമയം തൊഴിലെടുക്കുന്ന ഒമാനികളിൽ കൂടുതൽ പേരും സെക്കൻഡറിതല യോഗ്യതയുള്ളവരാണ്​. സർവകലാശാല ബിരുദങ്ങൾ, ഹയർ ഡിപ്ലോമ, പി.എച്ച്​.ഡി യോഗ്യത എന്നീ യോഗ്യതകളുള്ള വിദേശികളുടെ എണ്ണം സമാന യോഗ്യതകളുള്ള സ്വദേശികളുടെ എണ്ണത്തേക്കാൾ കൂടുതലാണെന്നും കണക്കുകൾ പറയുന്നു. മൊത്തം വിദേശി സമൂഹത്തിന്റെ എണ്ണം 2011ൽ 820,000 ആയിരുന്നു. ഇത്​ കഴിഞ്ഞ വർഷം അവസാനത്തോടെ 1,986,000 ആയി ഉയർന്നു. സ്വകാര്യ മേഖലയിലും സർക്കാർ മേഖലയിലും വിദേശി തൊഴിലാളികളുടെ എണ്ണം വർധിക്കുകയാണെന്ന്​ റിപ്പോർട്ട്​ പറയുന്നു. സ്വകാര്യമേഖലയിൽ കൂടുതൽ പേരും നിർമാണ മേഖലയിലാണ്​ ജോലിയെടുക്കുന്നത്​. സർക്കാർ മേഖലയിലെ വിദേശി ജീവനക്കാരുടെ കൂടുതൽ സാന്നിധ്യം ആരോഗ്യ മന്ത്രാലയത്തിലാണ്​. മസ്കത്ത്​ ഗവർണറേറ്റിൽ വിദേശികളുടെ എണ്ണം സ്വദേശികളേക്കാൾ ഇരട്ടിയായി.

TAGS :

Next Story