ഖത്തര്‍ പ്രതിസന്ധിയില്‍ പ്രശ്നപരിഹാരമായില്ല

ഖത്തര്‍ പ്രതിസന്ധിയില്‍ പ്രശ്നപരിഹാരമായില്ല
ഖത്തറിനു മുന്നില്‍ വെച്ച ഉപാധികള്‍ പാലിക്കുന്നതിലെ പുരോഗതിയും ഈ രാജ്യങ്ങള്‍ ചര്‍ച്ച ചെയ്തു.
ഖത്തര്‍, പ്രശ്ന പരിഹാരത്തിന് മുന്നോട്ട് വെച്ച ഉപാധികള്‍ അംഗീകരിക്കുക മാത്രമാണ് വഴിയെന്ന് ഉപരോധ രാജ്യങ്ങള്‍. അറബ് ഉച്ചകോടിയുടെ മുന്നോടിയായി സൌദി, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് വിദേശ കാര്യ മന്ത്രിമാര്‍ ഇന്ന് യോഗം ചേര്‍ന്നാണ് ഇക്കാര്യം പറഞ്ഞത്. ഖത്തറിനു മുന്നില്‍ വെച്ച ഉപാധികള്‍ പാലിക്കുന്നതിലെ പുരോഗതിയും ഈ രാജ്യങ്ങള്‍ ചര്‍ച്ച ചെയ്തു.
ഞായറാഴ്ച സൌദിയിലെ ദഹ്റാനിലാണ് അറബ് ഉച്ചകോടി. ഇതിന് മുന്നോടിയുള്ള ഉന്നത തല ചര്‍ച്ചകള്‍ ഇന്നലെ പൂര്‍ത്തിയായിരുന്നു. അറബ് ലീഗിലെ 22 അംഗ രാജ്യങ്ങളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുക. ഉച്ചകോടിക്കെത്തിയ സൌദി, യുഎഇ, ഈജിപ്ത്, ബഹ്റൈന്‍ എന്നിവരുടെ വിദേശ കാര്യ മന്ത്രിമാരാണ് റിയാദില്‍ യോഗം ചേര്‍ന്നത്. ഖത്തറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു ഇത്. ഖത്തറുമായുള്ള പ്രശ്നം പരിഹരിക്കാന്‍ മുന്നോട്ടു വെച്ച 13 ഉപാധികളും അംഗീകരിക്കുക മാത്രമാണ് വഴിയെന്ന് നാല് രാജ്യങ്ങളും ആവര്‍ത്തിച്ചു. ഉപാധികളില്‍ ഖത്തര്‍ നടപപടി സ്വീകരിച്ചോ എന്ന കാര്യവും നാലു രാജ്യങ്ങളും അവലോകനം ചെയ്തു.
ഖത്തര്‍ വിഷയം പക്ഷേ അറബ് ഉച്ചകോടി അജണ്ടയിലില്ല. ഉച്ചകോടിയിലേക്ക് ക്ഷണമുണ്ടെങ്കിലും അറബ് ലീഗിലേക്കുള്ള സ്ഥിരം പ്രതിനിധിയെ മാത്രമാണ് ഖത്തര്‍ അയച്ചത്. ഭൂരിഭാഗം അറബ് രാഷ്ട്രങ്ങളുടെയും വിദേശ കാര്യ മന്ത്രിമാര്‍ ഉച്ചകോടിക്ക് മുന്നോടിയായി റിയാദിലെത്തിയിരുന്നു. മറ്റന്നാള്‍ ആരംഭിക്കുന്ന ഉച്ചകോടിക്ക് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. നാളെ ഉച്ചകോടിക്ക് മുന്നോടിയായി അംഗ രാജ്യങ്ങളുടെ സൈനികാഭ്യാസ പ്രകടനമുണ്ടാകും.
Adjust Story Font
16

