Quantcast

ബാഴ്‍സക്ക് അറബ് മണ്ണില്‍ നിറം മങ്ങിയ ജയം

MediaOne Logo

Ubaid

  • Published:

    1 Jun 2018 7:29 PM GMT

ബാഴ്‍സക്ക് അറബ് മണ്ണില്‍ നിറം മങ്ങിയ ജയം
X

ബാഴ്‍സക്ക് അറബ് മണ്ണില്‍ നിറം മങ്ങിയ ജയം

ഖത്തറിലെ ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരുന്ന മത്സരമാണ് അല്‍ഗറാഫയിലെ താനി ബിന്‍ ജാസിം സ്റ്റേഡിയത്തില്‍ നടന്നത്

സ്പാനിഷ് ലീഗിലെ നിലവിലെ ചാമ്പ്യന്‍മാരായ എഫ്.സി ബാഴ്‌സലോണയും സൗദി അല്‍ അഹ്‌ലി ക്ലബും തമ്മില്‍ നടന്ന സൗഹൃദ മത്സരത്തില്‍ ബാഴ്‌സക്ക് നിറം മങ്ങിയ വിജയം. ദോഹയില്‍ അല്‍ഗറാഫ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 3 നെതിരെ 5 ഗോളുകള്‍ നേടിയ ബാഴ്‌സയോട് അല്‍ അഹ്‌ലി പൊരുതി ത്തോല്‍ക്കുകയായിരുന്നു , മത്സരത്തില്‍ ബാഴ്‌സുടെ മൂന്ന് സൂപ്പര്‍ താരങ്ങളും ഗോളുകള്‍ നേടി .

ഖത്തറിലെ ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരുന്ന മത്സരമാണ് അല്‍ഗറാഫയിലെ താനി ബിന്‍ ജാസിം സ്റ്റേഡിയത്തില്‍ നടന്നത്. സ്പാനിഷ് ഫുട്‌ബോളിന്റെ സൗന്ദര്യം നേരില്‍ കണ്ടാസ്വാദിക്കാനായി മലയാളികളുള്‍പ്പെടെയുള്ള ആരാധകര്‍ക്ക് ലഭിച്ച അപൂര്‍വ്വ അവസരമായിരുന്നു ഗറാഫ സ്റ്റേഡിയത്തിലെ മത്സരം. സ്പാനിഷ് സൂപ്പര്‍ താരങ്ങളായ മെസ്സിയും സുവാരസും നെയ്മറുമുള്‍പ്പെടെയുള്ള താരനിര ഖത്തറിന്റെ കളി മൈതാനത്ത് പന്തുതട്ടുമ്പോള്‍ ഖത്തറിനു പുറമെ സൗദിയില്‍ നിന്നു കൂടി ആരാധകര്‍ ഒഴുകിയെത്തി. കളിയുടെ എട്ടാം മിനുട്ടില്‍ സുവാരസ് തുടക്കം കുറിച്ച ബാഴ്‌സുടെ ഗോള്‍വേട്ട മെസ്സിയും നെയ്മറും നേടിയ ഓരോ ഗോളുകളടക്കം 5 - 3 എന്ന സ്‌കോറിലാണ് അവസാനിച്ചത്.

ലോക ഓന്നാം നമ്പര്‍ ക്ലബുമായി ഏറ്റുമുട്ടിയ സൗദി അല്‍ അഹ്‌ലി ക്ലബിലെ താരങ്ങളും മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. രണ്ടു ടീമുകളുടെയും ഔദ്യോഗിക സ്‌പോണ്‍സര്‍ ഖത്തര്‍ എയര്‍വേയ്‌സായിരുന്നതിനാല്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ പേര് പതിപ്പിച്ച ജഴ്‌സിയായിരുന്നു രണ്ടു ടീമും അണിഞ്ഞത്. വൈകുന്നേരം അഞ്ചരയോടെ തുടങ്ങിയ വര്‍ണാഭമായ ഉദ്ഘാടനചടങ്ങുകള്‍ ദോഹയിലെ കാണികള്‍ക്ക് മറ്റൊരു വിസ്മയമായി.

TAGS :

Next Story