Quantcast

'റബീഅ് ജിദ്ദ 38' ; ജിദ്ദയില്‍ വസന്തോത്സവം സംഘടിപ്പിക്കും

MediaOne Logo

Trainee

  • Published:

    1 Jun 2018 3:23 PM IST

റബീഅ് ജിദ്ദ 38 ; ജിദ്ദയില്‍ വസന്തോത്സവം സംഘടിപ്പിക്കും
X

'റബീഅ് ജിദ്ദ 38' ; ജിദ്ദയില്‍ വസന്തോത്സവം സംഘടിപ്പിക്കും

സൗദി അറേബ്യയുടെ പാരമ്പര്യ കലകളും വിവിധ കലാ വൈജ്ഞാനിക മല്‍സരങ്ങളും മേളക്ക് കൊഴുപ്പേകുമെന്ന് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്‍ജിനീയര്‍ ഹസന്‍ സഹ്റാനി അറിയിച്ചു.

ഈ വര്‍ഷത്തെ വേനലവധിക്കാലത്ത് ജിദ്ദയില്‍ 'റബീഅ് ജിദ്ദ 38' എന്ന പേരില്‍ വസന്തോല്‍സവം സംഘടിപ്പിക്കാന്‍ മക്ക മേഖല ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ അനുമതി നല്‍കി. ജിദ്ദ ടൗണ്‍ ആഘോഷ കമ്മിറ്റിയാണ് വസന്തോല്‍സവത്തിന് നേതൃത്വം നല്‍കുക. സൗദി അറേബ്യയുടെ പാരമ്പര്യ കലകളും വിവിധ കലാ വൈജ്ഞാനിക മല്‍സരങ്ങളും മേളക്ക് കൊഴുപ്പേകുമെന്ന് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്‍ജിനീയര്‍ ഹസന്‍ സഹ്റാനി അറിയിച്ചു.

സൗദിയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് അവധി ആഘോഷിക്കാന്‍ ചെങ്കടലിന്‍റെ തീരത്തത്തെുന്ന കുടുംബങ്ങളേയും കുട്ടികളെയും ലക്ഷ്യമിട്ടുള്ള ആകര്‍ഷകമായ വിനോദ മത്സര പരിപാടികളും മേളയിലുണ്ടാകും. മേളയുടെ ഭാഗമായി 50,000 ചതുരശ്ര മീറ്ററില്‍ ജിദ്ദ കിങ് അബ്ദുല്‍ അസീസ് റോഡില്‍ ഷോപ്പിങ് സ്റ്റാളുകള്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദയിലും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി വിദേശി കുടുംബങ്ങള്‍ ഓരോ വര്‍ഷവും ചെങ്കടലിന്‍റെ തീരത്ത് നടക്കുന്ന കലാ സാംസ്കാരിക മേളകള്‍ കാണാനത്തൊറുണ്ട്.

TAGS :

Next Story