ഫതഹുല്‍ഖൈര്‍ സാഹസ കടല്‍യാത്രാ സംഘത്തിന്റെ ഇത്തവണത്തെ യാത്ര ആഫ്രിക്കയിലേക്ക്

- Published:
1 Jun 2018 8:42 PM IST

ഫതഹുല്‍ഖൈര്‍ സാഹസ കടല്‍യാത്രാ സംഘത്തിന്റെ ഇത്തവണത്തെ യാത്ര ആഫ്രിക്കയിലേക്ക്
കെനിയന്‍ തീരദേശ പട്ടണമായ മൊംബാസയിലേക്കുള്ള ഖത്തരിസംഘത്തിന്റെ യാത്രാ ജൂലൈ മാസത്തിലാണ് പുറപ്പെടുക
അറബികളുടെ പാരമ്പര്യ കടല്‍ ജീവിതത്തെ അനുസ്മരിപ്പിക്കുന്ന ഖത്തറിലെ ഫതഹുല്‍ഖൈര്‍ സാഹസ കടല്‍യാത്രാ സംഘത്തിന്റെ ഇത്തവണത്തെ യാത്ര ആഫ്രിക്കയിലേക്കായിരിക്കും . കെനിയന്‍ തീരദേശ പട്ടണമായ മൊംബാസയിലേക്കുള്ള ഖത്തരിസംഘത്തിന്റെ യാത്രാ ജൂലൈ മാസത്തിലാണ് പുറപ്പെടുക .
അറബ് പാരമ്പര്യവും ഖത്തരി സംസ്‌കാരവും പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്ന സാഹസിക യാത്രാ സംഘമാണ് ഫതഹുല്‍ഖൈര്‍ . തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഫതഹുല്‍ഖൈര്‍ സംഘം സാഹസ കടല്‍ യാത്ര സംഘടിപ്പിക്കുന്നത്. കഴിഞ്ഞ തവണ ഇന്ത്യിലേക്ക് തിരിച്ച സംഘത്തിന്റെ ഇത്തവണത്തെ യാത്ര കെനിയന്‍ തുറമുഖ നഗരമായ മൊംബാസയിലേക്കാണെന്ന് കതാറ ജനറല്‍ മാനേജര്‍
ഡോ.ഖാലിദ് ബിൻ ഇബ്രാഹീം അൽസുലൈത്തി വ്യക്തമാക്കി . ഈ വര്‍ഷത്തെ രണ്ടാം പകുതിയിലായിരിക്കും സംഘം യാത്ര തിരിക്കുകയെന്നും സംഘാടകര്‍ അറിയിച്ചു. മൂന്ന് മാസം നീണ്ടു നില്‍ക്കുന്ന കടല്‍സഞ്ചാരം കഴിഞ്ഞ് സംഘം , പരമ്പരാഗത പായക്കപ്പല്‍ മേളയോടെ ദോഹയില്‍ തിരിച്ചെത്തും .ഖത്തറും കെനിയയും പൂർവകാലത്ത് നിലനിർത്തിയ കടൽ മാർഗമുളള യാത്രയും മറ്റ് ബന്ധങ്ങളും പുനരുജ്ജീവിപ്പിക്കാൻ ഈ യാത്ര സഹായകരമാകുമെന്നാണ് പ്രതീക്ഷ .
യാത്രക്കായി രജിസ്റ്റർ ചെയ്യുന്നവരിൽ സ്വദേികൾക്കായിരിക്കും മുൻഗണന നൽകുക. പിന്നീട് ജി.സി.സി അംഗരാജ്യങ്ങളിലെ പൗരൻമാരെ പരിഗണിക്കും. രജിസ്റ്റർ ചെയ്യുന്നവർ പതിനെട്ട് വയസ്സ് തികഞ്ഞവരായിരിക്കണമെന്നും നിബന്ധനയിൽ വ്യക്തമാക്കുന്നു.
Adjust Story Font
16
