Quantcast

പത്ത് വിദേശരാജ്യങ്ങള്‍ പൗരത്വം വാഗ്ദാനം ചെയ്തതായി സാകിര്‍ നായിക്

MediaOne Logo

Khasida

  • Published:

    1 Jun 2018 11:38 PM IST

പത്ത് വിദേശരാജ്യങ്ങള്‍ പൗരത്വം വാഗ്ദാനം ചെയ്തതായി സാകിര്‍ നായിക്
X

പത്ത് വിദേശരാജ്യങ്ങള്‍ പൗരത്വം വാഗ്ദാനം ചെയ്തതായി സാകിര്‍ നായിക്

ആരുടെയും പൗരത്വം സ്വീകരിച്ചിട്ടില്ല, അനുയോജ്യമായ സമയത്ത് തീരുമാനം കൈക്കൊള്ളുമെന്നും സാകിര്‍ നായിക്

പത്ത് വിദേശ രാജ്യങ്ങള്‍ പൗരത്വം വാഗ്ദാനം ചെയ്തതായി പ്രമുഖ ഇസ്ലാമിക പ്രബോധകന്‍ സാകിര്‍ നായിക് വെളിപ്പെടുത്തി. ആരുടെയും പൗരത്വം സ്വീകരിച്ചിട്ടില്ലെന്നും അനുയോജ്യമായ സമയത്ത് തീരുമാനം കൈക്കൊള്ളുമെന്നും സൗദിയിലെ അല്‍ മജ്ദ് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

പത്ത് വിദേശ രാജ്യങ്ങള്‍ തനിക്ക് പൗരത്വം വാഗ്ദാനം ചെയ്തതായാണ് പ്രമുഖ ഇസ്ലാമിക പ്രബോധകന്‍ സാകിര്‍ നായിക് വെളിപ്പെടുത്തിയത്. ഇന്ത്യക്ക് പുറമെ ഒരു രാജ്യന്റെയും പൗരത്വം സ്വീകരിച്ചിട്ടില്ല. സൗദി അറേബ്യയുടെ പൗരത്വം സ്വീകരിച്ചതായി പ്രചരിച്ച വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അല്‍ മജ്ദ് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

സല്‍മാന്‍ രാജാവില്‍ നിന്നും കിം ഫൈസല്‍ അവാര്‍ഡ് സ്വീകരിക്കുന്നതിന്റെ ഫോട്ടോ സഹിതമായിരുന്നു സാകിര്‍ നായിക് സൗദിയുടെ പൗരത്വം സ്വീകരിച്ചതായി സോഷ്യല്‍ മീഡിയയും ചില അറബ് ഓണ്‍ലൈന്‍ മാധ്യമങ്ങളും പ്രചാരണം നടത്തിയത്. അതേസമയം ഇന്ത്യയിലെ പുതിയ സാഹചര്യത്തില്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയാസം നേരിടുന്നതായും ആവശ്യം വരികയാണെകില്‍ അനുയോജ്യമായ സമയത്ത് മറ്റൊരു രാജ്യത്തിന്റെ പൗരത്വം സ്വീകരിക്കുന്നതിന് വിരോധമില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി.

10 countries offer citizenship for me, says...

by mediaonetv-live

സമാധാനപരമായ പ്രബോധനപ്രവര്‍ത്തനങ്ങള്‍ മാത്രമാണ് താന്‍ ചെയ്യുന്നത്. ഇന്ത്യന്‍ അധികൃതര്‍ തന്റെ മേല്‍ ഭീകരവാദം കെട്ടിച്ചമക്കുകയാണ്. ഇത് കാരണം പിതാവിന്റെ മരണാനന്തര ചടങ്ങില്‍ പകെടുക്കാന്‍ പോലും സാധിച്ചിട്ടില്ലെന്നും ഒരു മണിക്കൂറിലധികം തുടരുന്ന അഭിമുഖത്തില്‍ സാകിര്‍ നായിക് ചൂണ്ടികാണിക്കുന്നു.

TAGS :

Next Story