ചൈനയിൽ റമദാൻ വ്രതമനുഷ്ഠിക്കുന്നവർക്ക് ഇഫ്‍താർ ഒരുക്കി ലുലു

ചൈനയിൽ റമദാൻ വ്രതമനുഷ്ഠിക്കുന്നവർക്ക് ഇഫ്‍താർ ഒരുക്കി ലുലു
ഗാങ്ഷുവിലെ അബി വഖാസ് പള്ളിയിലും യിവുവിലെ പ്രധാന പള്ളിയിലും ഇൗ വർഷവും ലുലു ഗ്രൂപ്പ് ഇഫ്‍താർ സംഘടിപ്പിക്കുന്നുണ്ട്.
ചൈനയിൽ റമദാൻ വ്രതമനുഷ്ഠിക്കുന്നവർക്ക് പള്ളിയിൽ ഇഫ്‍താർ സംവിധാനം ഒരുക്കി പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ ലുലു രംഗത്ത്. മുൻവർഷങ്ങളിൽ എന്ന പോലെ രണ്ട് പ്രധാന ചൈനീസ് നഗരങ്ങളിൽ നൂറുകണക്കിനാളുകൾക്കാണ് ലുലു ഇഫ്‍താർ ഒരുക്കുന്നത്. ചൈനയിലെ രണ്ട് പ്രധാന നഗരങ്ങളാണ് യാങ്ഷൂ, യിവു എന്നിവ.
ഗാങ്ഷുവിലെ അബി വഖാസ് പള്ളിയിലും യിവുവിലെ പ്രധാന പള്ളിയിലും ഇൗ വർഷവും ലുലു ഗ്രൂപ്പ് ഇഫ്‍താർ സംഘടിപ്പിക്കുന്നുണ്ട്. മലയാളികൾ ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് ഇഫ്‍താർ ചടങ്ങിൽ പെങ്കടുക്കുന്നത്. സ്ഥാപന മേധാവി എം.എ യൂസുഫലി തന്നെയാണ് നേരത്തെ മുതൽ ഇതിനു തുടക്കം കുറിച്ചത്. തദ്ദേശീയർക്കു പുറമെ ഇന്ത്യ, പാകിസ്താൻ, ഈജിപ്ത്, ശ്രീലങ്ക, ബംഗ്ലാദേശ്, ലബനാൻ, ജോർദാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരും പള്ളിയിൽ ഇഫ്താറിനായി ഒത്തുചേരുന്നു. ഇരു നഗരങ്ങളിലുമായി നൂറോളം മലയാളികളാണുള്ളത്.
വാണിജ്യ നഗരങ്ങളിലേക്ക് പുറം രാജ്യങ്ങളിൽ നിന്നുള്ളവരുടെ വരവ് വർധിച്ചിരിക്കുകയാണിപ്പോൾ. എല്ലാതരം വിഭവങ്ങളോടെയും ലഭിക്കുന്ന ഇഫ്‍താർ പുറം രാജ്യങ്ങളിൽ നിന്ന് ചൈനയിൽ ചേക്കേറിയവർക്ക് വലിയ അനുഗ്രഹമായി മാറുകയാണ്.
Adjust Story Font
16

