ഖത്തര്‍ - ഇന്ത്യ വ്യാപാര ഇടപാടുകളില്‍ വര്‍ധന
ഖത്തറിലേക്കുള്ള കയറ്റുമതിയിലും ഖത്തറില്‍ നിന്നുള്ള ഇറക്കുമതിയിലും ഇന്ത്യക്ക് മൂന്നാം സ്ഥാനമാണുള്ളത്.
ഉപരോധ കാലത്ത് ഖത്തര്‍ - ഇന്ത്യ വ്യാപാര ഇടപാടുകളില്‍ വര്‍ധനവ്. ഖത്തറിലേക്കുള്ള കയറ്റുമതിയിലും ഖത്തറില്‍ നിന്നുള്ള ഇറക്കുമതിയിലും ഇന്ത്യക്ക് മൂന്നാം സ്ഥാനമാണുള്ളത്. 875 കോടി രൂപയുടെ സാധനങ്ങളാണ് നവംബറില്‍ മാത്രം ഇന്ത്യയില്‍ നിന്ന് ഖത്തര്‍ ഇറക്കുമതി ചെയ്തത്.
ഖത്തര്‍ വികസനാസൂത്രണ സ്ഥിതിവിവര മന്ത്രാലയം പുറത്തുവിട്ട കണക്കിലാണ് ഇന്ത്യയില്‍ നിന്നുള്ള ഖത്തറിന്‍റെ ഇറക്കുമതിയിലും ഇന്ത്യയിലേക്കുള്ള കയറ്റുമതിയിലും വര്‍ദ്ധനയുള്ളതായി വ്യക്തമാക്കുന്നത്. നവംബര്‍ മാസത്തിലെ ഇന്ത്യയില്‍ നിന്നുള്ള ഖത്തറിന്റെ ഇറക്കുമതി 50 കോടി റിയാലിന്റെതാണ്. അഥവാ 875 കോടി രൂപയുടെ ഇടപാട്. വ്യാവസായികാവശ്യത്തിനുള്ള പോളിഎഥിലിനും ട്രാന്‍സ്‌ഫോമറുകളും, സബ്‌സ്റ്റേഷനുകളിലേക്കുള്ള കണ്‍ട്രോള്‍ പാനലുകള്‍, ഭൂഗര്‍ഭ കാബിളുകള്‍ എന്നിവക്ക് പുറമെ ഭക്ഷ്യോത്പന്നങ്ങളും ഖത്തര്‍ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്.
ഖത്തറുമായുള്ള ഇറക്കുമതിയിലും കയറ്റുമതിയിലും ഇന്ത്യക്കിപ്പോള്‍ മൂന്നാം സ്ഥാനമാണുള്ളത്. നവംബര്‍ മാസത്തില്‍ മാത്രം 270 കോടി റിയാലിന്റെ പ്രകൃതി വാതകവും അനുബന്ധ ഉത്പന്നങ്ങളുമാണ് ഇന്ത്യയിലേക്ക് ഖത്തര്‍ കയറ്റുമതി ചെയ്തത്. ഖത്തറിന്റെ മൊത്തം കയറ്റുമതിയുടെ 12.3 ശതമാനം വരുമിത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 15.9 ശതമാനം വര്‍ദ്ധനയാണ് ഖത്തര്‍ മൊത്തം കയറ്റുമതിയില്‍ കൈവരിച്ചത്. സാമ്പത്തിക വ്യാപാര നിക്ഷേപ മേഖലകളില്‍ ഖത്തറുമായുള്ള സഹകരണം ഇനിയും വര്‍ദ്ധിപ്പിക്കാനും ഇന്ത്യ താത്പര്യം അറിയിച്ചിട്ടുണ്ട്.
Adjust Story Font
16

