ജിയ ഒരു മാലാഖയാണ്, ഇന്ത്യയിലെ തെരുവ് കുട്ടികളുടെ....

ജിയ ഒരു മാലാഖയാണ്, ഇന്ത്യയിലെ തെരുവ് കുട്ടികളുടെ....
സ്വന്തമായി നിര്‍മിച്ച കടലാസ് ആഭരണങ്ങള്‍ വിറ്റ്, ഇന്ത്യയിലെ തെരുവ് കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പിന് പണം കണ്ടെത്തുകയാണ് ഷാര്‍ജയിലെ ഒരു മലയാളി പെൺകുട്ടി
സ്വന്തമായി നിര്‍മിച്ച കടലാസ് ആഭരണങ്ങള്‍ വിറ്റ്, ഇന്ത്യയിലെ തെരുവ് കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പിന് പണം കണ്ടെത്തുകയാണ് ഷാര്‍ജയിലെ ഒരു മലയാളി പെൺകുട്ടി. പ്രചോദനമേകുന്ന 45 വ്യക്തികളെ ഉള്‍പ്പെടുത്തി യു എ ഇ സര്‍ക്കാര്‍ പുറത്തിറക്കുന്ന പുസ്തകത്തില്‍ ഇടം പിടിക്കാന്‍ ഈ മൂന്നാം ക്ലാസുകാരിക്ക് സാധിച്ചു. പരിചയപ്പെടാം, ജെഹാന്‍ ഇബ്രാഹിം എന്ന ജിയ കുട്ടിയെ.
ബെറീസ് എന്ന ബ്രാന്‍ഡ് നാമമിട്ട്, പല രൂപത്തില്‍ പല വര്‍ണത്തില്‍ ജെഹാന്‍ നിര്‍മിച്ചെടുക്കുന്ന ഈ കടലാസ് ആഭരണങ്ങള്‍ ഇന്ത്യയിലെ നൂറുകണക്കിന് കുട്ടികള്‍ക്കാണ് രോഗപ്രതിരോധ ശേഷി പകരുക.
യുഎഇയിലെ സര്‍ക്കാരിന്റെ വിദ്യാര്‍ഥി ശാക്തീകരണ സ്ഥാപനമായ അഖ്ദാര്‍ ഈ എട്ടുവയസുകാരിയെ പ്രചോദനം പകരുന്ന വ്യക്തിയായി തെരഞ്ഞെടുത്തിരിക്കുകയാണ്. ഇത്തരം 45 വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തി സര്‍ക്കാര്‍ പുറത്തിറക്കുന്ന 45 ഇന്‍സ്പയറിങ് സ്റ്റോറീസ് എന്ന പുസ്കത്തില്‍ ജിഹാന്റെ കഥയും ഇടം പിടിക്കും. ഷാര്‍ജ ഇസ്ലാമിക് ബാങ്ക് കരിയര്‍ ഡെവലപ്മെന്റ് വിഭാഗം മേധാവി ഡോ. സംഗീത് ഇബ്രാഹിമിന്റെയും ഡോ. സുനൈന ഇക്ബാലിന്റെയും മകളാണ് ഈ കൊച്ചുമിടുക്കി. ഇന്ത്യയിലെ ഒരു ഗ്രാമം മുഴുവന്‍ പ്രതിരോധ കുത്തിവെപ്പെടുക്കാനുള്ള തുക കണ്ടെത്താനുള്ള തയാറെടുപ്പിലാണ് ജിയ കുട്ടിയിപ്പോള്‍.
Adjust Story Font
16

