Quantcast

ഖത്തറില്‍ ടാഗോറിന്റെ വേഷത്തില്‍ മലയാളി

MediaOne Logo

Subin

  • Published:

    3 Jun 2018 1:43 AM IST

കാസര്‍കോഡ് ഉപ്പള സ്വദേശിയായ മമ്മൂഞ്ഞിയാണ്, ഇന്ത്യന്‍ ദേശീയ നേതാക്കളുടെ പല വേഷങ്ങള്‍ മാറി മാറി അണിഞ്ഞ് സ്ഥിരമായി ചടങ്ങുകള്‍ക്കെത്തുന്ന ഈ പ്രഛന്നവേഷധാരി.

ദേശീയവികാരം തുളുമ്പിനില്‍ക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാനായി ഖത്തറിലെ ഇന്ത്യന്‍ എംബസിയിലെത്തിയവര്‍ക്കു മുമ്പില്‍, രബീന്ദ്രനാഥ ടാഗോറിന്റെ വേഷപ്പകര്‍ച്ചയുമായെത്തിയ മലയാളി ശ്രദ്ധേയനായി. കാസര്‍കോഡ് ഉപ്പള സ്വദേശിയായ മമ്മൂഞ്ഞിയാണ്, ഇന്ത്യന്‍ ദേശീയ നേതാക്കളുടെ പല വേഷങ്ങള്‍ മാറി മാറി അണിഞ്ഞ് സ്ഥിരമായി ചടങ്ങുകള്‍ക്കെത്തുന്ന ഈ പ്രഛന്നവേഷധാരി.

ദേശീയ ഗാനവും ദേശഭക്തിഗാനങ്ങളും അലയടിക്കുന്ന ദോഹയിലെ ഇന്ത്യന്‍ എംബസിയുടെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലേക്കാണ് കയ്യില്‍ ജന ഗണ മന എന്നെഴുതിയ കുറിപ്പും നീളന്‍ കുപ്പായവുമായി രബീന്ദ്രനാഥ ടാഗോറിന്റെ വരവ്. തൂവെള്ള താടിയും തലഉയര്‍ത്തിയുള്ള നടത്തവുമെല്ലാം കണ്ടാല്‍ ടാഗോറിന്റെ തനിപ്പകര്‍പ്പ്. ഖത്തര്‍ മലയാളികള്‍ക്കിടയില്‍ സുപരിചിതനായ കാസര്‍കോഡ് ഉപ്പളസ്വദേശി മമ്മൂഞ്ഞിയാണ് ഇത്തവണ ടാഗോറായി ഇന്ത്യന്‍ എംബസിയിലെത്തിയത്. ഇതിനുമുമ്പും പലവേഷത്തിലായി ഖത്തര്‍ മലയാളികളെ മമ്മൂഞ്ഞി വിസ്മയിപ്പിച്ചിട്ടുണ്ട്. എംബസി ഉദ്യോഗസ്ഥരും ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കളും മുതല്‍ കണ്ടവരൊക്കെ മമ്മൂഞ്ഞിക്കൊപ്പം സെല്‍ഫിയെടുത്തു.

രണ്ടാം ക്ലാസു മുതല്‍ തുടങ്ങിയ ഭ്രമമാണ് മമ്മൂഞ്ഞിക്ക് പ്രഛന്നവേഷത്തോട്. ദോഹയിലെത്തിയിട്ട് 27 വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇന്ത്യന്‍ ദേശീയ നേതാക്കള്‍ക്കു പുറമെ മാവേലിയായും അറേബ്യന്‍ പാരമ്പര്യവേഷത്തിലുമെല്ലാം ഇദ്ധേഹം ഖത്തറിലെ ആള്‍ക്കൂട്ടത്തില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അത്‌കൊണ്ട് തന്നെ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമിദ്ധേഹം ഒരു പോലെ പ്രിയങ്കരനാണ്. ഖത്തറില്‍ സന്ദര്‍ശനത്തിനെത്തിയ ആര്‍ട്ടിസ്റ്റ് സുരേഷ് മൊണാലിസയാണ് മമ്മൂഞ്ഞിയെ ടാഗോറാക്കിയത്.

Next Story