Quantcast

ഇന്ത്യൻ രൂപക്കെതിരെ ഗൾഫ് കറൻസികളുടെ വിനിമയ നിരക്ക് കുതിക്കുന്നു

MediaOne Logo

Jaisy

  • Published:

    2 Jun 2018 2:36 AM GMT

ഇന്ത്യൻ രൂപക്കെതിരെ ഗൾഫ് കറൻസികളുടെ വിനിമയ നിരക്ക് കുതിക്കുന്നു
X

ഇന്ത്യൻ രൂപക്കെതിരെ ഗൾഫ് കറൻസികളുടെ വിനിമയ നിരക്ക് കുതിക്കുന്നു

ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന മൂല്യമുള്ള കുവൈത്ത് ദിനാറിനു 220 രൂപക്ക് മുകളിലാണ് ശനിയാഴ്ചത്തെ വിനിമയ നിരക്ക്

ഇന്ത്യൻ രൂപക്കെതിരെ ഗൾഫ് കറൻസികളുടെ വിനിമയ നിരക്ക് കുതിക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന മൂല്യമുള്ള കുവൈത്ത് ദിനാറിനു 220 രൂപക്ക് മുകളിലാണ് ശനിയാഴ്ചത്തെ വിനിമയ നിരക്ക് . അയക്കുന്ന പണത്തിന്റെ അളവ് കൂടുമെങ്കിലും രൂപയുടെ മൂല്യത്തകർച്ച പ്രവാസികൾക്ക് ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തപ്പെടുന്നത് .

ഇന്ത്യൻ രൂപയുടെ മൂല്യം കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി ഇടിഞ്ഞതോടെയാണ് കുവൈത്ത് ദിനാർ ഉൾപ്പെടെയുള്ള ഗൾഫ് കറൻസികളുടെ വിനിമയ നിരക്ക് വർധിപ്പിച്ചത് . നാലര കുവൈത്ത് നൽകിയാൽ ആയിരം രൂപ ലഭിക്കുമെന്നതായിരുന്നു ശനിയാഴ്ചത്തെ വിനിമയ നിരക്ക് . യു എ ഇ ദിർഹം 55.47, ബഹ്‌റൈൻ ദിനാർ 5.69 ഒമാനി റിയാൽ 5.80 ഖത്തർ റിയാൽ 54.99 സൗദി റിയാൽ 56.64 എന്നിങ്ങനെയാണ് ആയിരം രൂപയ്ക്കു മറ്റു ഗൾഫ് കറൻസികളുടെ ശനിയാഴ്ചത്തെ വിനിമയ നിരക്ക് . നിരക്കിലെ വർദ്ധനവ് മണി എക്‌സ്‌ചേഞ്ചുകളിൽ തിരക്ക് വർധിപ്പിച്ചിട്ടുണ്ട് . എന്നാൽ ശമ്പള ദിനങ്ങൾ പിന്നിട്ടതിന്​ ശേഷമാണ്​ നിരക്ക്​ ഉയർന്നതെന്നതിനാൽ മാസാന്ത്യം സ്ഥിരമായി പൈസ നാട്ടിൽ അയക്കുന്നവർക്ക്​ വിനിമയ നിരക്കിലെ വർധന കാര്യമായി പ്രയോജനപ്പെടുത്താൻ കഴിയാത്ത സാഹചര്യവുമുണ്ട്‌. നാട്ടിൽ ആവശ്യസാധനങ്ങൾക്കും മറ്റും ഉണ്ടാകുന്ന വില വര്‍ദ്ധനവിനെ അപേക്ഷിച്ചു നോക്കുമ്പോൾ വിനിമയ നിരക്കിലെ വർദ്ധന സാധാരണക്കാരായ പ്രവാസികൾക്ക് ഗുണം ചെയ്യില്ല എന്നാണ് വിലയിരുത്തപ്പെടുന്നത് .

TAGS :

Next Story