പ്രവാസോത്സവത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

പ്രവാസോത്സവത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു
ഏപ്രിൽ ഇരുപത്തിയേഴിന് ഇത്തീനിലെ മുനിസിപ്പൽ മൈതാനിയിൽ പ്രത്യേക തയ്യാറാക്കുന്ന വേദിയിലാണ് പ്രവാസോത്സവം നടക്കുക
മീഡിയവൺ സലാലയിൽ നടത്തുന്ന പ്രവാസോത്സവത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഏപ്രിൽ ഇരുപത്തിയേഴിന് ഇത്തീനിലെ മുനിസിപ്പൽ മൈതാനിയിൽ പ്രത്യേക തയ്യാറാക്കുന്ന വേദിയിലാണ് പ്രവാസോത്സവം നടക്കുക.
മലയാളത്തിലെ ഒരു പറ്റം മുൻ നിര ആർടിസ്റ്റുകളുമാണ് ഷോയിൽ പങ്കെടുക്കുന്നത്.വിധു പ്രതാപ്,കണ്ണൂർ ഷെരീഫ്,ശ്രേയ,സലീഷ്,സുമി അരവിന്ദ്,സുരഭി ലക്ഷി,വിനോദ് കോവൂർ,ജിൽഷ തുടങ്ങിയവരാണ് എത്തുന്നത്. പ്രവേശനം തീർത്തും സൗജന്യമാണ് .7.30 നാണ് ഷോ ആരംഭിക്കുക.6.30 ന് ഗ്രൗണ്ടിലേക്കുള്ള ഗേറ്റുകൾ തുറക്കും. പ്രധാനമായും ഗേറ്റ് നമ്പർ മൂന്നിലൂടെയാണ് അകത്ത് പ്രവേശിക്കേണ്ടത്. ഇതോടൊപ്പം സലാലയിലെ വിവിധ മേഖലകളിലെ അഞ്ച് സാധാരണക്കാരായ സീനിയർ പ്രവാസികൾക്ക് മീഡിയവൺ ആദരം ഒരുക്കുന്നു.
തൊഴിലാളി,കർഷകൻ,ചെറുകിട കച്ചവടക്കാരൻ, നഴ്സ്, അധ്യാപകൻ എന്നീ മേഖലയിലെ ഏറ്റവും കൂടുതൽ കാലം ജോലി ചെയ്തവർക്കാണ് ആദരം നൽകുന്നതെന്ന് അവാർഡി കമ്മിറ്റിയംഗം ഡോ:നിഷ്താർ പറഞ്ഞു. ഇതിന് അപേക്ഷിക്കുന്നവർ നിശ്ചിത ഫോറത്തിൽ ഏപ്രിൽ 25 നുള്ളിൽ അപേക്ഷ നൽകണം. വിവിധ സംഘടന പ്രതിനിധികളും പ്രമുഖരുമുൾപ്പെട്ട പത്തംഗ സമിതിയാണ് സീനിയർ ആളെ തെരഞ്ഞെടുക്കുന്നത്. അവാർഡ് നിർണയ സമിതിയുടെ ആദ്യ യോഗം ടോപാസ് റെസ്റ്റോറന്റിൽ നടന്നു.
Adjust Story Font
16

