Quantcast

ബഹ്റൈനില്‍ യോഗാദിനം ആചരിച്ചു

MediaOne Logo

admin

  • Published:

    3 Jun 2018 12:51 AM IST

ബഹ്റൈനില്‍ യോഗാദിനം ആചരിച്ചു
X

ബഹ്റൈനില്‍ യോഗാദിനം ആചരിച്ചു

അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ബഹ്റൈനില്‍ വിവിധ കേന്ദ്രങ്ങളില്‍ പരിപാടികള്‍ നടന്നു.

അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ബഹ്റൈനില്‍ വിവിധ കേന്ദ്രങ്ങളില്‍ പരിപാടികള്‍ നടന്നു. കാന്‍സര്‍ കെയര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.

കാന്‍സര്‍ കെയര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടന്ന യോഗ ദിനാചരണ പരിപാടിയില്‍ ആരോഗ്യമന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹ് മുഖ്യാതിഥിയായിരുന്നു. സെമിനാറും ശില്‍പശാലയും യോഗ ഡെമോണ്‍സ്ട്രേഷനും ഡോക്യുമെന്‍ററി പ്രദര്‍ശനവുമാണ് പരിപാടിയുടെ ഭാഗമായി നടന്നത്. കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് പ്രസിഡന്റ് ഡോ.പി.വി.ചെറിയാന്‍ സ്വാഗതം പറഞ്ഞു. ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ, സാമിര്‍ അല്‍ദറാബി, ഫാത്തിമ അല്‍ മന്‍സൂരി, കെ.ടി.സലീം തുടങ്ങിയവര്‍ സംസാരിച്ചു. ബഹ്റൈനിലെ രാഷ്ട്രീയ, സാമൂഹിക രംഗത്തുള്ള നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു. കേരളീയ സമാജവും ആര്‍ട് ഓഫ് ലിവിംഗുമായി സഹകരിച്ച് ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തിലും യോഗ ദിനാചരണ പരിപാടി സംഘടിപ്പിച്ചിരുന്നു.

TAGS :

Next Story