Quantcast

പിണറായി വിജയന്‍ ബഹ് റൈനില്‍

MediaOne Logo

Khasida

  • Published:

    3 Jun 2018 3:21 PM IST

പിണറായി വിജയന്‍ ബഹ് റൈനില്‍
X

പിണറായി വിജയന്‍ ബഹ് റൈനില്‍

ത്രിദിന സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹ് റൈനില്‍ എത്തി

ത്രിദിന സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹ് റൈനില്‍ എത്തി. ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ കോര്‍ട്ട് ഓഫ് ക്രൗണ്‍ പ്രിന്‍സ് പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ ദായ്ജ് അല്‍ ഖലീഫ സ്വീകരിച്ചു. ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാാര്‍ സിന്‍ഹയടക്കം പ്രമുഖര്‍ സന്നിഹിതരായിരുന്നു.

ബഹ്‌റൈന്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ പ്രത്യേക അതിഥിയായാണ് മുഖ്യമന്ത്രി വിജയന്‍ ബഹ്‌റൈനിലെത്തിയിരിക്കുന്നത്. ഇന്ന് ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ, കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.

Next Story