Quantcast

ദുബൈയില്‍ മണിക്കൂര്‍ അടിസ്ഥാനത്തില്‍ കാര്‍ വാടകക്ക്

MediaOne Logo

Khasida

  • Published:

    3 Jun 2018 3:58 PM GMT

ദുബൈയില്‍ മണിക്കൂര്‍ അടിസ്ഥാനത്തില്‍ കാര്‍ വാടകക്ക്
X

ദുബൈയില്‍ മണിക്കൂര്‍ അടിസ്ഥാനത്തില്‍ കാര്‍ വാടകക്ക്

ഡ്രൈവിങ് ലൈസന്‍സും ക്രെഡിറ്റ് കാര്‍ഡും സ്വന്തമായുള്ള ആര്‍ക്കും ഈ കാറുകള്‍ വാടകക്ക് എടുക്കാം

ദുബൈ ആര്‍ ടി എ തുടക്കമിട്ട സ്മാര്‍ട്ട് കാര്‍ സംവിധാനത്തിന് മികച്ച പ്രതികരണം. മണിക്കൂര്‍ അടിസ്ഥാനത്തില്‍ കാര്‍ വാടകക്ക് ലഭ്യമാക്കുന്ന സംവിധാനമാണിത്. വാഹനത്തില്‍ പെട്രോള്‍ അടിക്കാന്‍ പോലും ഉപഭോക്താവ് പണം നല്‍കേണ്ടതില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.

ഡ്രൈവിങ് ലൈസന്‍സും ക്രെഡിറ്റ് കാര്‍ഡും സ്വന്തമായുള്ള ആര്‍ക്കും ഈ കാറുകള്‍ വാടകക്ക് എടുക്കാം. വിവരങ്ങള്‍ യു ഡ്രൈവ്, ഇ കാര്‍ എന്നീ മൊബൈല്‍ ആപ്പിലോ, വെബ്സൈറ്റിലോ ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ മതി. കാര്‍ ലഭിക്കുന്ന സ്ഥലങ്ങള്‍ ആപ്പില്‍ അറിയാം. ഇഷ്ടമുള്ള കാര്‍ ബുക്ക് ചെയ്യാം. മണിക്കൂര്‍ അടിസ്ഥാനത്തിലോ മിനിറ്റ് അടിസ്ഥാനത്തിലോ ഇവ ലഭിക്കും. തെരഞ്ഞെടുക്കുന്ന കാര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി തുറക്കാം. അകത്ത് കയറി ഈ ഉപകരണത്തില്‍ പിന്‍നന്പര്‍ അടിക്കുന്നതോടെ കാര്‍ ഓടിച്ചു തുടങ്ങാം.

വാഹനം ഉപയോഗിച്ച സമയത്തിനുള്ള തുക ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് ഈടാക്കും. യാത്ര തുടങ്ങിയ അതേ സ്ഥലത്ത് വാഹനം തിരിച്ചെത്തിക്കേണ്ടതില്ല, പെട്രോളിന്റെ തുക വഹിക്കേണ്ടതില്ല, ഇൻഷൂറന്‍സ് അടക്കേണ്ടതില്ല. പ്രമുഖ മെട്രോ, ബസ് സ്റ്റേഷനിലെല്ലാം ഈ സ്മാര്‍ട്ട് കാറുകള്‍ വാടകക്ക് ലഭ്യമാണ്. ദുബൈ എമിറേറ്റിനകത്ത് മാത്രമേ കാര്‍ ഓടിക്കാവൂ എന്ന പരിമിതിയുണ്ട്. എങ്കിലും കുറഞ്ഞ സമയത്തിനകം സ്മാര്‍ട്ട് കാര്‍ ജനപ്രീതി നേടുകയാണ്.

TAGS :

Next Story