ഖത്തര്‍ അമീര്‍ ഇന്ന് യുഎന്‍ പൊതുസഭയെ അഭിമുഖീകരിക്കും

MediaOne Logo

Jaisy

  • Updated:

    2018-06-03 16:26:00.0

Published:

3 Jun 2018 4:26 PM GMT

ഖത്തര്‍ അമീര്‍ ഇന്ന് യുഎന്‍ പൊതുസഭയെ അഭിമുഖീകരിക്കും
X

ഖത്തര്‍ അമീര്‍ ഇന്ന് യുഎന്‍ പൊതുസഭയെ അഭിമുഖീകരിക്കും

ആഗോളതലത്തില്‍ ഭീകരവാദത്തെ നേരിടുന്നതുമായി ബന്ധപ്പെട്ടായിരിക്കും അമീറിന്റെ പ്രസംഗത്തിന്റെ മുഖ്യ ഊന്നലെന്നാണ് സൂചന

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ഇന്ന് യുഎന്‍ പൊതു സഭയെ അഭിമുഖീകരിക്കും . ആഗോളതലത്തില്‍ ഭീകരവാദത്തെ നേരിടുന്നതുമായി ബന്ധപ്പെട്ടായിരിക്കും അമീറിന്റെ പ്രസംഗത്തിന്റെ മുഖ്യ ഊന്നലെന്നാണ് സൂചന. സൗദി സഖ്യ രാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം നീണ്ടു പോകുന്ന സാഹചര്യത്തില്‍ അമീറിന്റെ യു എന്‍ പ്രസംഗം ഏറെ പ്രസകത്മാകും.

പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ ഖ​ത്ത​ർ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ട് വ്യക്തമാക്കിയായിരിക്കും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി യുഎന്‍ പൊതു സഭയെ അഭിമുഖീകരിക്കുക. ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ പെ​തു​സ​ഭ​യു​ടെ 72മ​ത് സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കുന്ന അദ്ധേഹം ഭീ​ക​ര​വാ​ദ​ത്തെ നേ​രി​ടു​ന്ന​തി​ന് ആ​ഗോ​ള ത​ല​ത്തി​ൽ ന​ട​പ്പാ​ക്കേ​ണ്ട ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളെ സം​ബ​ന്ധി​ച്ച് പ്ര​ത്യേ​കം പ​രാ​ർ​മ​ശി​ക്കും. ഭീ​കര​വാ​ദ​ത്തിന്റെ ഉ​ത്ഭ​വ​ത്തി​ന് കാ​ര​ണം പ്ര​ധാ​ന​മാ​യും പ​ട്ടി​ണി​യും സ്വാ​ത​ന്ത്ര്യ നി​ഷേ​ധ​വും അ​ടി​ച്ച​മ​ർ​ത്ത​ല​മാ​ണെ​ന്ന കാ​ഴ്ച​പ്പാ​ടാ​കും അ​മീ​ർ അ​വ​ത​രി​പ്പി​ക്കു​ക. അ​തു​കൊ​ണ്ട് ഭീ​ക​ര​വാ​ദ​ത്തെ നേ​രി​ടു​ന്ന​തോ​ടൊ​പ്പം ത​ന്നെ അ​തി​ലേ​ക്ക് ന​യി​ക്കു​ന്ന കാ​ര​ണ​ങ്ങ​ളെ ചി​കി​ത്സി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം അ​മീ​ർ മു​ന്‍പോട്ടു വയ്ക്കും.

മ​റ്റ് രാ​ജ്യ​ങ്ങ​ളുടെആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്ന​ത് ഒ​രു രാ​ജ്യ​ത്തി​നും ചേ​ർ​ന്ന​ത​ല്ല​യെ​ന്ന ഖ​ത്ത​റിന്റെ പൊ​തു​ന​യം അ​ദ്ദേ​ഹം പ്ര​സം​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കു​മെ​ന്നും ഖ​ത്ത​ർ വാ​ർ​ത്ത ഏ​ജ​ൻ​സി അ​റി​യി​ച്ചു. ഇ​സ്രായേ​ലിന്റെ ഫ​ല​സ്​​തീ​ൻ അ​ധി​നി​വേ​ശം, സി​റി​യ, ലി​ബി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ അ​ര​ക്ഷി​ത​വാ​സ​ഥ എ​ന്നി​വ​യും ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യെ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും അ​മീ​റിന്റെ പ്ര​സം​ഗ​ത്തി​ൽ ക​ട​ന്നു​വ​രും.

TAGS :

Next Story