Quantcast

ഖത്തറിനെ പിന്തുണച്ചു കൊണ്ടുള്ള യു.എൻ മനുഷ്യാവകാശ സമിതി റിപ്പോർട്ടിനെതിരെ ചതുര്‍രാഷ്ട്രങ്ങള്‍

MediaOne Logo

Jaisy

  • Published:

    3 Jun 2018 9:54 AM GMT

ഖത്തറിനെ പിന്തുണച്ചു കൊണ്ടുള്ള യു.എൻ മനുഷ്യാവകാശ സമിതി റിപ്പോർട്ടിനെതിരെ ചതുര്‍രാഷ്ട്രങ്ങള്‍
X

ഖത്തറിനെ പിന്തുണച്ചു കൊണ്ടുള്ള യു.എൻ മനുഷ്യാവകാശ സമിതി റിപ്പോർട്ടിനെതിരെ ചതുര്‍രാഷ്ട്രങ്ങള്‍

ഖത്തറുമായുള്ള ബന്ധം വിച്ഛേദിക്കാനിടയാക്കിയ രാഷ്ട്രീയ യാഥാർഥ്യങ്ങൾ ഒട്ടും ഉൾക്കൊള്ളാതെയാണ്​ യു.എൻ സമിതി വിലയിരുത്തൽ നടത്തിയതെന്നും അവർ കുറ്റപ്പെടുത്തി

ഗൾഫ്​ പ്രതിസന്ധിയിൽ ഖത്തറിനെ പിന്തുണച്ചു കൊണ്ടുള്ള യു.എൻ മനുഷ്യാവകാശ സമിതി റിപ്പോർട്ടിനെതിരെ യു.എ.ഇ ഉൾപ്പെടെ ചതുർരാഷ്ട്രങ്ങൾ രംഗത്ത്​. ഖത്തറുമായുള്ള ബന്ധം വിച്ഛേദിക്കാനിടയാക്കിയ രാഷ്ട്രീയ യാഥാർഥ്യങ്ങൾ ഒട്ടും ഉൾക്കൊള്ളാതെയാണ്​ യു.എൻ സമിതി വിലയിരുത്തൽ നടത്തിയതെന്നും അവർ കുറ്റപ്പെടുത്തി. തെറ്റിദ്ധാരണാജനകമായ റിപ്പോർട്ട്​ പുന:പരിശോധിക്കണമെന്ന ആവശ്യവും രാജ്യങ്ങൾ മുന്നോട്ടു വെച്ചു.

കഴിഞ്ഞ നവംബറിലാണ്​ യു.എൻ മനുഷ്യാവകാശ സമിതി ഖത്തറിൽ സന്ദർശനം നടത്തി റിപ്പോർട്ട്​ തയാറാക്കിയത്​. ഉപരോധ സമാനമായ സാഹചര്യം അടിച്ചേൽപിച്ചതിലൂടെ ചതുർ രാജ്യങ്ങൾ കടുത്ത മനുഷ്യാവകാശ ലംഘനമാണ്​ രാജ്യത്തോടും ജനതയോടും ചെയ്തതെന്നായിരുന്നു ഖത്തറിന്റെ പരാതി. ഏറെക്കുറെ ഇതിനെ പിന്തുണക്കുന്ന റിപ്പോർട്ടാണ്​ സമിതിയുടേതായി ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്​. തീവ്രവാദത്തെ പിന്തുണക്കുന്ന നയനിലപാടുകളാണ്​ ഖത്തറു​മായി അകന്നു നിൽക്കാൻ തങ്ങളെ പ്രേരിപ്പിച്ചതെന്ന വസ്​തുത സമിതി അംഗീകരിക്കാതെ പോയത്​ ഖേദകരമാണെന്ന്​ സൗദി അറേബ്യ, യു.എ.ഇ, ബഹറൈൻ, ഈജിപ്ത്​ എന്നീ രാജ്യങ്ങൾ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. റിപ്പോർട്ടിന്റെ പകർപ്പ്​ തങ്ങൾക്ക്​ നൽകിയില്ലെന്നും പ്രസ്താവനയിൽ പറയുന്നു. യു.എൻ റിപ്പോർട്ട്​ മാധ്യമങ്ങൾക്ക്​ ചോർത്തി നൽകിയ ഖത്തർ മനുഷ്യാവകാശ സമിതി നടപടിയെയും ചതുർ രാജ്യങ്ങൾ വിമർശിച്ചു. ​രാഷ്ട്രീയ ഭിന്നത പരിഹരിക്കുന്നതിനു പകരം വസ്തുതാവിരുദ്ധമായ പ്രചാരവേലകളാണ്​ ഖത്തർ തുടരുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.

TAGS :

Next Story