Quantcast

നോർക്ക വഴി കുവൈത്തിലേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്മെന്റ് പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ ഫലം കണ്ടു

MediaOne Logo

Jaisy

  • Published:

    3 Jun 2018 6:56 AM GMT

നോർക്ക വഴി കുവൈത്തിലേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്മെന്റ് പുനരാരംഭിക്കാനുള്ള  ശ്രമങ്ങൾ ഫലം കണ്ടു
X

നോർക്ക വഴി കുവൈത്തിലേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്മെന്റ് പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ ഫലം കണ്ടു

നഴ്‌സുമാരെ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു കുവൈത്ത് ആരോഗ്യ മന്ത്രാലയം നോർക്കയെ സമീപിച്ചു

നോർക്ക വഴി കുവൈത്തിലേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്മെന്റ് പുനരാരംഭിക്കാനുള്ള എംബസിയുടെ ശ്രമങ്ങൾ ഫലം കണ്ടു . നഴ്‌സുമാരെ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു കുവൈത്ത് ആരോഗ്യ മന്ത്രാലയം നോർക്കയെ സമീപിച്ചു . ഇന്ത്യൻ എംബസി വഴിയാണ് അഞ്ഞൂറ് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാൻ കുവൈത്ത് എം ഒ എച്ച് നോർക്കയുടെ സഹായം തേടിയത് .

റിക്വസ്റ്റ് പ്രകാരമുള്ള അഞ്ഞൂറ് നഴ്‌സുമാരെ ഒരു മാസത്തിനുളിൽ ലഭ്യമാകാമെന്നു നോർക്ക അറിയിച്ചതായാണ് വിവരം . നേരത്തെ ആരോഗ്യമന്ത്രാലയത്തിലേക്കു ആവശ്യമുള്ള നഴ്‌സുമാരെ റിക്രൂട്ട് ചെയ്തിരുന്നത് സ്വകാര്യ ഏജൻസികളുടെ സഹായത്തോടെയായിരുന്നു . ഇടനിലക്കാരും സ്വകാര്യ ഏജൻസികളും നഴ്‌സിംഗ് നിയമനത്തിന് ഉദ്യോഗാർത്ഥികളിൽ നിന്ന് വൻ തുകയാണ് ഫീ ഈടാക്കിയിരുന്നത് . റിക്രൂട്ട്മെന്റ് സർക്കാർ ഏജൻസിയായ നോർക്ക വഴിയാകുന്നതോടെ സർവീസ് ചാർജ് ആയി 20000 രൂപ മാത്രമാണ് ഉദ്യോഗാർത്ഥികൾക്ക്‌ ചെലവ് വരിക. നഴ്‌സിംഗ് ഉദ്യോഗാർത്ഥികൾ വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്ന് കേന്ദ്രം ഇടപെട്ടു സ്വകാര്യ ഏജൻസികൾ വഴിയുള്ള റിക്രൂട്മെന്റിനു വിലക്കേർപ്പെടുത്തിയിരുന്നു . കുവൈത്തിലേക്കുള്ള റിക്രൂട്ട്മെന്റ് സർക്കാർ ഏജൻസികളിൽ പരിമിതപ്പെടുത്തി കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിരുന്നെങ്കിലും കുവൈത്ത് പിൻവാങ്ങിയതിനാൽ റിക്രൂട്ട്മെന്റ് നടന്നിരുന്നില്ല . സുതാര്യത ഉറപ്പാക്കാമെന്ന് ഇന്ത്യൻ എംബസി മുഖേന നോർക്ക കുവൈത്ത് ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചതിനെ തുടർന്നാണ് റിക്രൂട്ട്മെന്റ് പുനരാരംഭിക്കാൻ വഴി ഒരുങ്ങിയത് . കഴിഞ്ഞ മാസം കുവൈത്തിലെത്തിയ നോർക്ക റിക്രൂട്ട്മെന്റ് ഡയറക്ടർ അജിത് കാരശ്ശേരി ആരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യവിഭാഗം അസി.അണ്ടർസെക്രട്ടറി ഡോ.മാജിദ അൽ ഖത്താൻ, ആരോഗ്യമന്ത്രാലയം നഴ്സിങ് ഡയറക്ടർ വദാ അൽ ഹുസൈൻ എന്നിവരുമായി ചേർച്ച നടത്തിയിരുന്നു.

TAGS :

Next Story