Quantcast

മജ്‌ലിസ് പൊതു പരീക്ഷ; റാങ്ക്‌ ജേതാക്കളെ ആദരിച്ചു

MediaOne Logo

Jaisy

  • Published:

    3 Jun 2018 3:58 PM IST

മജ്‌ലിസ് പൊതു പരീക്ഷ; റാങ്ക്‌ ജേതാക്കളെ ആദരിച്ചു
X

മജ്‌ലിസ് പൊതു പരീക്ഷ; റാങ്ക്‌ ജേതാക്കളെ ആദരിച്ചു

മെറിറ്റ് ഈവ് 2018 എന്ന പേരിലാണ് പരിപാടിയിയൊരുക്കിയത്

മജ് ലിസ് മദ്റസ എജ്യുക്കേഷൻ ബോർഡ് ഇന്ത്യയിലും ജിസിസിയിലുമായി നടത്തിയ ഏഴാം ക്ലസ് പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ ഖത്തറിലെ വക്റ ശാന്തിനികേതൻ അൽ മദ്റസ അൽ ഇസ് ലാമിയ യിലെ വിദ്യാർഥികളെ മാനേജ്‌മെന്റും പി ടി എ യും ചേര്‍ന്ന് അനുമോദിച്ചു . മെറിറ്റ് ഈവ് 2018 എന്ന പേരിലാണ് പരിപാടിയിയൊരുക്കിയത് .

ഈ വര്‍ഷത്തെ മജ്‌ലിസ് ഏഴാം ക്ലാസ് പ്രൈമറി പൊതുപരീക്ഷയില്‍ ഒന്നാം റാങ്കടക്കം ആദ്യ റാങ്കുകളിലധികവും ഖത്തറിലെ വക്‌റ ശാന്തിനികേതന്‍ അല്‍ മദ്‌റസ അല്‍ ഇസ്ലാമിയയിലെ വിദ്യാര്‍ത്ഥികളാണ് കരസ്ഥമാക്കിയത്. ആയിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന ശാന്തിനികേതൻ മദ്റസയിൽ നൂറ് ശതമാനമാണ് വിജയം. മദ്‌റസയുടെ മാനേജ്‌മെന്റും പി ടി എ യും ചേര്‍ന്ന് റാങ്ക് ജേതാക്കളെ ആദരിച്ചു. ഒന്നാം റാങ്ക് നേടി സ്ഥാപനത്തിന്റെ അഭിമാനമായി മാറിയ ഹന്ന ഹനാനൊപ്പം മൂന്നാം റാങ്ക് നേടിയ ഫാത്വിമ അബ്ദുല്ലത്വീഫ്, നാലാം റാങ്ക് നേടിയ ഫിസ ഫാത്വിമ എന്നിവരെയും , ആറാം റാങ്ക് കരസ്ഥമാക്കിയ

ആയിഷ ഫനാൻ, എട്ടാം റാങ്ക് പങ്കിട്ട ആസിഫ് സഫീർ, അലീന സിറാജ് എന്നിവർക്കുള്ള അവാർഡുകൾ ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ പ്രസിഡന്റ് കെ.സി. അബദുല്ലത്വീഫ് വിതരണം ചെയ്തു. എ പ്ലസ് നേടിയ വിദ്യാർഥികൾക്കുള്ള അവാർഡുകൾ . സ്കൂൾ വൈസ്. പ്രിൻസിപ്പാൾ ശിഹാബുദ്ദീൻ പുത്തലത്ത് , സെൻറർ ഫോർ ഇന്ത്യൻ കമ്യുണിറ്റ് വിദ്യാഭ്യാസ വിഭാഗം തലവൻ എം എസ് എ റസാഖ് എന്നിവർ വിതരണം ചെയ്തു. മറ്റ് ഉന്നത വിജയികൾക്കുള്ള സമ്മാനങ്ങൾ CIC വക്റ മേഖലാ പ്രസിഡന്റ് എം. മുഹമദലി, പി ടി എ പ്രസിഡന്റ് ഫൈസൽ പന്തലിങ്ങ ൽ, വൈസ് പ്രസി. നജാത്തുല്ല ,ട്രഷറർ അസ്ഹറ ലി, ടി.കെ. മുഹമദ് യാസിർ, SIS മാനേജിംഗ് കമ്മിററിയംഗം സി എച് നജീബ് എന്നിവരും വിതരണം ചെയ്തു. .മദ്റസ പ്രിൻസിപ്പാൾ എം.ടി. ആദം വൈസ്. പ്രിൻസിപ്പാൾ കെ.ടി. അബ്ദുല്ല അഹ്മദ് എന്നിവര്‍ സംസാരിച്ചു. സാലിഹ് ശിവപുരം ,പി.വി. നിസാർ , നൗഫൽ വി കെ , നബീൽ ഓമശേരി തുടങ്ങിയവർ നേതൃത്വം നൽകി.

TAGS :

Next Story