Quantcast

എംഎം അക്ബറിന്‍റെ അറസ്റ്റ്; അവിശ്വസനീയതയോടെ ഖത്തറിലെ സഹപ്രവര്‍ത്തകര്‍

MediaOne Logo

Alwyn K Jose

  • Published:

    4 Jun 2018 10:49 AM IST

എംഎം അക്ബറിന്‍റെ അറസ്റ്റ്; അവിശ്വസനീയതയോടെ ഖത്തറിലെ സഹപ്രവര്‍ത്തകര്‍
X

എംഎം അക്ബറിന്‍റെ അറസ്റ്റ്; അവിശ്വസനീയതയോടെ ഖത്തറിലെ സഹപ്രവര്‍ത്തകര്‍

ഏറെക്കാലമായി ഖത്തറില്‍ പ്രവാസിയായി കഴിഞ്ഞുവരികയായിരുന്ന അക്ബര്‍ വൈജ്ഞാനിക രംഗങ്ങളില്‍ സജീവമായിരുന്നു.

നിച്ച് ഓഫ് ഓഫ് ട്രൂത്ത് ഡയറക്ടറും ഇസ്‍ലാമിക പണ്ഡിതനുമായ എംഎം അക്ബറിനെ കസ്റ്റഡിയിലെടുത്ത സംഭവം വിശ്വസിക്കാനാവാതെ കഴിയുകയാണ് ഖത്തറിലെ സഹപ്രവര്‍ത്തകര്‍. ഏറെക്കാലമായി ഖത്തറില്‍ പ്രവാസിയായി കഴിഞ്ഞുവരികയായിരുന്ന അക്ബര്‍ വൈജ്ഞാനിക രംഗങ്ങളില്‍ സജീവമായിരുന്നു.

ഖത്തറില്‍ കഴിഞ്ഞുവരുന്നതിനിടെ ആസ്‌ട്രേലിയയില്‍ സന്ദര്‍ശനം കഴിഞ്ഞ് ദോഹയിലേക്ക് തിരിച്ചു വരുന്നതിനിടെയിലാണ് അവിചാരിതമായി എംഎം അക്ബര്‍ ഹൈദരാബാദ് പൊലീസിന്‍റെ പിടിയിലാകുന്നത്. ദോഹയിലേക്ക് യാത്ര തിരിച്ച അക്ബറിനെക്കാത്തിരുന്ന ഇസ്‍ലാഹി സെന്‍റര്‍ പ്രവര്‍ത്തകര്‍ക്ക് രാത്രി വൈകിയാണ് അദ്ദേഹം പൊലീസ് കസ്റ്റഡിയിലായ വിവരം ലഭിക്കുന്നത്. പൊതുപരിപാടികളില്‍ സജീവമായി പങ്കെടുത്തിരുന്ന അക്ബറിന്‍റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണെന്ന് ഖത്തര്‍ ഇന്ത്യന്‍ ഇസ്‍ലാഹി സെന്‍റര്‍ ജനറല്‍ സെക്രട്ടറി സമീര്‍ വലിയ വീട്ടില്‍ പറഞ്ഞു. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്‍റെ നീക്കത്തില്‍ ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സഹിഷ്ണുതയും സഹവര്‍ത്തിത്വവും പുലരണമെന്നുത്‌ഘോഷിക്കുന്ന പ്രഭാഷണങ്ങളാണ് എംഎം അക്ബറില്‍ നിന്ന് തങ്ങള്‍ക്കിതുവരെ കേള്‍ക്കാനായതെന്ന് ഫോക്കസ് ഖത്തര്‍ സിഇഒ അസ്‌ക്കര്‍ റഹ്മാനും പ്രതികരിച്ചു. തെറ്റിദ്ധാരണകള്‍ മാറി അക്ബറിനെതിരായ ആരോപണങ്ങള്‍ തിരുത്തപ്പെടുമെന്ന പ്രതീക്ഷയിലാണ് ഖത്തറിലെ അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകര്‍.

Next Story