കുവൈത്തിലെത്തുന്ന വിദേശികള്‍ക്ക് താത്കാലിക തൊഴില്‍ പെര്‍മിറ്റ്

കുവൈത്തിലെത്തുന്ന വിദേശികള്‍ക്ക് താത്കാലിക തൊഴില്‍ പെര്‍മിറ്റ്
തൊഴിൽ വിസയിലെത്തുന്ന വിദേശികൾക്കാണ് പ്രൊബേഷൻ കാലമായ നൂറു ദിവസത്തേക്ക് താത്കാലിക തൊഴില്‍ പെര്‍മിറ്റ് നല്‍കുക
കുവൈറ്റിൽ തൊഴിൽ വിസയിലെത്തുന്ന വിദേശികൾക്ക് മാൻപവർ അതോറിറ്റി താത്കാലിക തൊഴിൽ പെർമിറ്റ് അനുവദിക്കുന്നു. തൊഴിലാളിയുടെ പ്രൊബേഷൻ കാലമായ നൂറു ദിവസത്തേക്കാണ് താൽക്കാലിക തൊഴിൽ പെർമിറ്റ് നൽകുക. അതോറിറ്റി വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്ത.
ഒരു തൊഴിലുടമയിൽനിന്ന് മറ്റൊരാളിലേക്ക് മാറ്റാൻ സാധിക്കുന്ന തരത്തിലുള്ളതാകും പ്രൊബേഷൻ കാലത്തു നൽകുന്ന തൊഴിൽ പെർമിറ്റ്. ഉദ്യോഗാര്‍ഥി കുവൈത്തിലെത്തിയ ഉടൻ ബന്ധപ്പെട്ട ഡിപ്പാർട്ടുമെൻറിനെ സമീപിച്ച് താൽകാലിക വർക്ക് പെർമിറ്റ് ലഭ്യമാക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമായിരിക്കും.
പ്രൊബേഷൻ കാലത്തു താത്കാലിക പെർമിറ്റില്ലാതെ പിടിക്കപ്പെടാത്തത് തൊഴിലാളിയെ അനധികൃതനായി രേഖപ്പെടുത്തുകയും. പിഴ വസൂലാക്കി നാട്ടിലേക്ക് കയറ്റിവിടുകയും ചെയ്യും. നിലവിൽ ഇഖൈലയിലെ മാൻ പവർ അതോറിറ്റി കാര്യാലയത്തിലാണ് താൽകാലിക തൊഴിൽ പെർമിറ്റ് ഇഷ്യുചെയ്യുന്നതിനുള്ള സൗകര്യമുള്ളത്. അടുത്ത് തന്നെ ഓൺലൈൻ വഴി ഇതിനുള്ള സൗകര്യം ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.
Adjust Story Font
16

