ഖത്തറില്‍ ഇനി വാഹന രജിസ്‌ട്രേഷന്‍ മൊബൈല്‍ ആപ് വഴി പുതുക്കാം

ഖത്തറില്‍ ഇനി വാഹന രജിസ്‌ട്രേഷന്‍ മൊബൈല്‍ ആപ് വഴി പുതുക്കാം
സര്‍ക്കാര്‍ സേവനങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴിയാക്കാനുള്ള ഖത്തര്‍ ഗവണ്‍മെന്റിന്റെ സ്മാര്‍ട്ട് പദ്ധതിയുടെ ഭാഗമായാണ് ഇസ്തിമാറ എന്നറിയപ്പെടുന്ന വാഹന രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള സൗകര്യം കൂടി
ഖത്തറില്‍ ഇനി മുതല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വാഹന രജിസ്‌ട്രേഷന്‍ പുതുക്കാനാവും. ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രോഷ് 2 ആപ്പ് വഴിയാണ് ഇതിനുള്ള സൌകര്യം ഒരുക്കിയിരിക്കുന്നത്.
സര്‍ക്കാര്‍ സേവനങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴിയാക്കാനുള്ള ഖത്തര്‍ ഗവണ്‍മെന്റിന്റെ സ്മാര്‍ട്ട് പദ്ധതിയുടെ ഭാഗമായാണ് ഇസ്തിമാറ എന്നറിയപ്പെടുന്ന വാഹന രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള സൗകര്യം കൂടി മെട്രാഷ് 2 വില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്ലിക്കേഷനായ മെട്രാഷ് ടു വഴി ഇതിനകം തന്നെ നിരവധി സര്‍ക്കാര്‍ സേവേനങ്ങള്‍ ലഭ്യമാകുന്നുണ്ട്. വാഹനങ്ങളുടെ ഇസ്തിമാറ തീര്‍ന്നാല്‍ ഇനി മുതല്‍ മെട്രാഷ് ടു വഴിയും ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയും പുതുക്കാനാവും.
ട്രാഫിക് വകുപ്പ് സംഘടിപ്പിച്ച ചടങ്ങില്‍ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സഅദ് അല്‍ഖര്‍ജിയാണ് സര്‍വ്വീസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ഇസ്തിമാറ പുതുക്കുന്നതിന് മുന്നോടിയായുള്ള സാങ്കേതിക പരിശോധന പൂര്‍ത്തിയാക്കി ഇന്‍ഷുറന്‍സ് എടുത്തുകഴിഞ്ഞാല്‍ മെട്രാഷ് 2 വഴി ഇസ്തിമാറ പുതുക്കാം. ക്രെഡിറ്റ് കാര്‍ഡ് വഴിയോ കമ്പനികളുടെ ബാങ്ക് അക്കൊണ്ട് ഡെബിറ്റ് ഉപയോഗിച്ചോ പണമടക്കുകയുമാവാം. തുടര്‍ന്ന് ഏതെങ്കിലും ട്രാഫിക് ഓഫീസില്‍ ചെന്നാല്‍ പുതുക്കിയ കാര്‍ഡ് കൈപ്പറ്റാനാവും.
Adjust Story Font
16

