പ്രിയപ്പെട്ടവനടുത്തെത്തിയ അമ്പരപ്പില്‍ ഈ ഗള്‍ഫ് ഭാര്യമാര്‍

പ്രിയപ്പെട്ടവനടുത്തെത്തിയ അമ്പരപ്പില്‍ ഈ ഗള്‍ഫ് ഭാര്യമാര്‍
ഭാര്യമാരെ കൂടെക്കൂട്ടാനാവാതെ 19 വര്‍ഷം മുതല്‍ 40 വര്‍ഷം വരെ ഖത്തറില്‍ പ്രവാസം നയിച്ച 10 സാധാരണ പ്രവാസികളെ തിരഞ്ഞെടുത്താണ് റേഡിയോ മലയാളം എഫ് എം ഞാനും ഞാനുമെന്റാളും എന്ന പേരില്‍ മത്സരമൊരുക്കിയത്.
ഒന്നരപ്പതിറ്റാണ്ടിലധികമായി ഖത്തറില്‍ സാധാരണ പ്രവാസികളായി കഴിയുന്നവരുടെ ഭാര്യമാര്‍ ആദ്യമായി ഗള്‍ഫിലെത്തിയതിന്റെ അമ്പരപ്പിലാണ്. റേഡിയോ മലയാളം എഫ് എം സംഘടിപ്പിച്ച ഞാനും ഞാനുമെന്റാളും എന്ന പരിപാടിയുടെ ഭാഗമായി 10 മലയാളി വീട്ടമ്മമാരാണ് ദോഹയില്‍ ഭര്‍ത്താക്കന്‍മാര്‍ക്കടുത്തേക്ക് പറന്നിറങ്ങിയത്. വിസാരഹിത സന്ദര്‍ശനത്തിന് അനുമതിയൊരുക്കിയ ഖത്തര്‍ ഭരണകൂടത്തോടാണിവര്‍ക്ക് നന്ദി അറിയിക്കാനുള്ളത്.
ഭാര്യമാരെ കൂടെക്കൂട്ടാനാവാതെ 19 വര്‍ഷം മുതല്‍ 40 വര്‍ഷം വരെ ഖത്തറില്‍ പ്രവാസം നയിച്ച 10 സാധാരണ പ്രവാസികളെ തിരഞ്ഞെടുത്താണ് റേഡിയോ മലയാളം എഫ് എം ഞാനും ഞാനുമെന്റാളും എന്ന പേരില്‍ മത്സരമൊരുക്കിയത്. ഒടുവില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി ഇവരുടെ ഭാര്യമാര്‍ അടക്കാനാവാത്ത സന്തോഷത്തോടെ ദോഹയില്‍ പറന്നിറങ്ങി. സ്‌നേഹപൂക്കളുമായി ഇവരെ സ്വീകരിച്ച ഭര്‍ത്താക്കന്‍മാരും സന്തോഷത്തിലാണ്.
ഇന്ത്യക്കാര്‍ക്ക് ഖത്തറില്‍ വിസയില്ലാതെ സന്ദര്‍ശനം നടത്താനുള്ള ഖത്തര്‍ സര്‍ക്കാരിന്റെ അനുമതിയാണ് ഇവര്‍ക്ക് തുണയായത്. ഭര്‍ത്താക്കന്‍മാര്‍ പറഞ്ഞ കഥകളില്‍ കേട്ട ഖത്തറിനെ അടുത്തറിയുന്നതോടൊപ്പം പ്രിയപ്പെട്ടവരുടെ ജീവിതാവസ്ഥകള്‍ നേരില്‍കാണാനുള്ള അവസരം കൂടിയായി ഈ കുടുംബിനികള്‍ സന്ദര്‍ശനത്തെ പ്രയോജനപ്പെടുത്തുകയാണ്. സ്‌കൈ ജ്വല്ലേഴ്‌സും കോസ്‌മോ ട്രാവല്‍സും ഇമാല്‍കോയുമാണ് പദ്ധതിയുടെ പ്രധാന പ്രായോജകര്‍. ദോഹയില്‍ ഭര്‍ത്താക്കന്‍മാര്‍ക്കൊപ്പം ചേര്‍ന്ന ഈ അതിഥികള്‍ക്ക് ഊഷ്മള സ്വീകരണവും സംഗീതവിരുന്നുമൊരുക്കി പ്രവാസി സമൂഹവും ഇവരുടെ സന്തോഷത്തില്‍ പങ്കു ചേരുകയായിരുന്നു
Adjust Story Font
16

