Quantcast

സൗദിയില്‍ സന്നദ്ധ സംഘടനാ അംഗീകാരത്തിന് നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ചു

MediaOne Logo

Sithara

  • Published:

    5 Jun 2018 2:11 PM IST

ലളിതമായ ആറ് നടപടികളിലൂടെ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

സൗദി തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം രാജ്യത്ത് സന്നദ്ധസംഘടനകള്‍ക്ക് അംഗീകാരം നല്‍കാനുള്ള തീരുമാനമനുസരിച്ച് സംഘടന റജിസ്ട്രേഷനുള്ള നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ചു. ലളിതമായ ആറ് നടപടികളിലൂടെ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ ലഭിച്ചാല്‍ 60 ദിവസത്തിനകം അനുമതി നല്‍കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

സ്ഥാപകാംഗങ്ങളായി ചുരുങ്ങിയത് 10 പേരുണ്ടായിരിക്കണമെന്ന് ആദ്യ നിബന്ധന. തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ഡവലപ്മെന്‍റ് എന്ന ലിങ്കില്‍ ക്ളിക് ചെയ്താണ് റജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കേണ്ടത്. മന്ത്രാലയം നിശ്ചയിച്ച 10 മേഖലക്ക് കീഴില്‍ 24 ശാഖകളില്‍ 67 ഇനങ്ങളില്‍ ഏതെങ്കിലും ഒന്നായിരിക്കണം സന്നദ്ധപ്രവര്‍ത്തനം എന്നതും നിബന്ധനയാണ്.

സംഘടനയുടെ നിയമാവലി അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിരിക്കണം. രാജ്യത്തെ പൊതുനിയമത്തിനോ ഇസ്ലാമിക ശരീഅത്തിനോ വിരുദ്ധമായിരിക്കരുത്. രാജ്യത്തിന്റെ ഐക്യത്തിനോ മര്യാദകള്‍ക്കോ എതിരാവരുത് എന്ന് നിബന്ധനയുണ്ട്. 60 ദിവസത്തിനകം അപേക്ഷ തള്ളിയതായി വിവരം ലഭിച്ചില്ലെങ്കില്‍ അത് അംഗീകാരമായി പരിഗണിക്കുമെന്നും മന്ത്രാലയം പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. അംഗീകാരത്തിന് ശേഷമായിരിക്കണം സംഘടനാപ്രവര്‍ത്തനം ആരംഭിക്കേണ്ടത്.

TAGS :

Next Story