Quantcast

നയതന്ത്ര ബന്ധം വിച്ഛേദിക്കാനുള്ള അയല്‍ രാജ്യങ്ങളുടെ തീരുമാനം നീതീകരിക്കാനാകാത്തതാണെന്ന് ഖത്തര്‍

MediaOne Logo

Jaisy

  • Published:

    5 Jun 2018 7:26 PM IST

നയതന്ത്ര ബന്ധം വിച്ഛേദിക്കാനുള്ള അയല്‍ രാജ്യങ്ങളുടെ തീരുമാനം നീതീകരിക്കാനാകാത്തതാണെന്ന് ഖത്തര്‍
X

നയതന്ത്ര ബന്ധം വിച്ഛേദിക്കാനുള്ള അയല്‍ രാജ്യങ്ങളുടെ തീരുമാനം നീതീകരിക്കാനാകാത്തതാണെന്ന് ഖത്തര്‍

അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുടെ ചുവട് പിടിച്ചാണ് നയതന്ത്രം ബന്ധം വിച്ഛേദിച്ചതെന്നും മന്ത്രാലയം അറിയിച്ചു

ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാനുള്ള അയല്‍ രാജ്യങ്ങളുടെ തീരുമാനം നീതീകരിക്കാനാകാത്തതാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുടെ ചുവട് പിടിച്ചാണ് നയതന്ത്രം ബന്ധം വിച്ഛേദിച്ചതെന്നും മന്ത്രാലയം അറിയിച്ചു.

തെറ്റിദ്ധാരണയുടെ പുറത്ത് കടുത്ത നിലപാടുകളിലേക്ക് നീങ്ങിയ സൗദി അറേബ്യ യു എ ഇ ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളുടെ നീക്കത്തിലാണ് ഖത്തറിന് വലിയ ആശങ്കയുള്ളത് . ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍ സജീവ അംഗമായ ഖത്തര്‍ അംഗ രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഒരു കാലത്തും ഇടപെടാറില്ല. മറിച്ചുളള ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രലായം വ്യക്തമാക്കി. നയതന്രത ബന്ധം വിച്ചേദിച്ച് കൊണ്ടുള്ള മൂന്ന് രാജ്യങ്ങളുടെ തീരുമാനം രാജ്യത്തെ സ്വദേശികളെയും വിദേശികളെയും ഒരു തരത്തിലും ബാധിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഏത് തരത്തിലുള്ള അടിയന്തിര സന്ദര്‍ഭങ്ങളെയും നേരിടാനുള്ള തയ്യാറെടുപ്പ് തങ്ങള്‍ക്കുണ്ടെന്നും മന്ത്രാലയം വ്യാക്തമാക്കി. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനുള്ള മുഡിയകളുടെ ആസൂത്രിത ശ്രമം ഇത്തരം നടപടികള്‍ക്ക് പിന്നിലുണ്ടെന്നും മന്ത്രാലയം കുറ്റപ്പെടുത്തി. ഖത്തറിനെതിരായ മാധ്യമ പ്രചരണങ്ങള്‍ നേരത്തെ ആരംഭിച്ചിരുന്നതായും തെറ്റിദ്ധാരണകള്‍ പരത്താന്‍ ഇത് കാരണമായതായും മന്ത്രാലയം അറിയിച്ചു. ജനങ്ങളില്‍ ആശങ്കയുണ്ടാക്കാനും തെറ്റിദ്ധാരണ വര്‍ദ്ധിപ്പിക്കാനും കാരണമാകുന്ന സോഷ്യല്‍ മീഡിയാപ്രചരണങ്ങളെ ഖത്തര്‍ ആഭ്യന്ത്ര മന്ത്രാലയവും ശക്തമായി നരീക്ഷിച്ചു വരുന്നുണ്ട് . ജിസിസി ഐക്യത്തിനായി നിലകൊണ്ട ഖത്തര്‍ മേഖലയിലെ പ്രശ്നങ്ങളില്‍ എന്നും പക്വമായ നിലപാട് മാത്രം സ്വീകരിച്ചാണ് ശ്രദ്ധ നേടിയത്.

TAGS :

Next Story