ഇത്തിസലാത്തിന്റെ നെറ്റ്‍വര്‍ക്ക് സേവനങ്ങളില്‍ അടുത്ത മൂന്ന് മാസം തടസങ്ങളുണ്ടാകാന്‍ സാധ്യത

ഇത്തിസലാത്തിന്റെ നെറ്റ്‍വര്‍ക്ക് സേവനങ്ങളില്‍ അടുത്ത മൂന്ന് മാസം തടസങ്ങളുണ്ടാകാന്‍ സാധ്യത
ഫൈവ് ജി സേവനം ഉള്‍പ്പെടെ പരിഷ്കരണ പ്രവര്‍ത്തനങ്ങളും അറ്റകുറ്റപണികളും നടക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്
യുഎഇ ദേശീയ ടെലികോം കമ്പനിയായ ഇത്തിസലാത്തിന്റെ നെറ്റ്‍വര്‍ക്ക് സേവനങ്ങളില്‍ അടുത്ത മൂന്ന് മാസം തടസങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഫൈവ് ജി സേവനം ഉള്‍പ്പെടെ പരിഷ്കരണ പ്രവര്‍ത്തനങ്ങളും അറ്റകുറ്റപണികളും നടക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.
4 ജി പിന്നിട്ട് ലോകത്ത് ആദ്യമായി ഫൈവ് ജി സേവനങ്ങള്‍ക്ക് തുടക്കമിടാന്‍ തയാറെടുക്കുന്ന രാജ്യമാണ് യു എ ഇ. രാജ്യത്തെ ദേശീയ ടെലികോം കമ്പനിയായ ഇത്തിസലാത്ത് ഫൈവ് ജിയിലേക്കുള്ള മാറ്റത്തിനൊരുങ്ങുന്ന സാഹചര്യത്തിലാണ് നെറ്റ്‍വര്‍ക്കില്‍ തടസങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ടെന്ന് ഉപഭോക്താക്കളെ അറിയിച്ചത്. ഫൈവ് ജിക്കായി നെറ്റ്‍വര്‍ക്ക് മുതല്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ വരെ മാറേണ്ടി വരും. ഫൈവ് ജി സജ്ജമായ സ്മാര്‍ട്ട്ഫോണുകള്‍ അടുത്ത വര്‍ഷം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫൈവ് ജി സജ്ജമാകുന്നതോടെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷനേക്കാള്‍ വേഗതയില്‍ മൊബൈല്‍ ഇന്റര്‍നെറ്റിലൂടെ ഡൗണ്‍ലോഡ് അപ്‍ലോഡ് സൗകര്യം ലഭ്യമാകുമെന്നും ഇത്തിസലാത്ത് അറിയിച്ചു. പരിഷ്കരണ നടപടികളുടെ ഭാഗമായുണ്ടാകുന്ന തടസങ്ങളില്‍ ഇത്തിസലാത്ത് ഖേദം അറിയിച്ചു.
Adjust Story Font
16

