Quantcast

സൗദിയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളുകളിലെ ക്ലാസുകള്‍ ഇന്നുമുതല്‍

MediaOne Logo

Subin

  • Published:

    5 Jun 2018 9:19 AM GMT

സൗദിയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളുകളിലെ ക്ലാസുകള്‍ ഇന്നുമുതല്‍
X

സൗദിയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളുകളിലെ ക്ലാസുകള്‍ ഇന്നുമുതല്‍

സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ദമ്മാം, ജുബൈല്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ 2018-19 അധ്യാന വര്‍ഷത്തിലേക്കുള്ള ക്ലാസുകളിലെ പ്രവേശന നടപടികള്‍ ഏറെക്കുറെ പൂര്‍ത്തിയായതായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു.

സൗദിയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷത്തിലേക്കുള്ള ക്ലാസുകള്‍ ഇന്ന് ആരംഭിക്കും. രാജ്യത്തെ നിലവിലെ അവസ്ഥയില്‍ നിരവധി കുടുംബങ്ങള്‍ നാട്ടിലേക്ക് മടങ്ങിയതിനാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് സ്‌കൂള്‍ പ്രവേശനത്തിലും കുറവ് വന്നിട്ടുണ്ട്.

സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ദമ്മാം, ജുബൈല്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ 2018-19 അധ്യാന വര്‍ഷത്തിലേക്കുള്ള ക്ലാസുകളിലെ പ്രവേശന നടപടികള്‍ ഏറെക്കുറെ പൂര്‍ത്തിയായതായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു.

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലേക്ക് പുതിയ അഡ്മിഷന് വേണ്ടി അപേക്ഷിച്ച മുഴുവന്‍ കുട്ടികള്‍ക്കും പ്രവേശനം ലഭിച്ചു. ഇതിന് ശേഷവും സ്‌കൂളില്‍ ഒഴിവ് വന്നതിനാല്‍ രണ്ടാം തവണയും അപേക്ഷ ക്ഷണിക്കുന്ന അവസ്ഥയും ഉണ്ടായി.

കെജി ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ചവരില്‍ ചെറിയൊരു ശതമാനത്തിന് സീറ്റ് ലഭ്യമായില്ല. 17000 വിദ്യാര്‍ത്ഥികളാണ് ദമ്മാം ഇന്ത്യന്‍ സ്‌കൂളില്‍ പഠിക്കുന്നത്. കെ.ജി വിഭാഗത്തിന് ഷിഫ്റ്റ് സമ്പ്രദായത്തിലാണ് ക്ലാസുകള്‍ നടന്നു വരുന്നത്.

പ്രവിശ്യയിലെ പ്രൈവറ്റ് സ്‌കൂളുകളായ അല്‍ കോസാമാ ഇന്ത്യന്‍ സ്‌കൂളിലും ഇന്ന് മുതലാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. എന്നാല്‍ അല്‍മുന ഇന്ത്യന്‍ സ്‌കൂളില്‍ നാളെ മുതലാണ് ക്ലാസുകള്‍ ആരംഭിക്കുക.

TAGS :

Next Story