Quantcast

ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള എണ്ണ വില വര്‍ധിപ്പിക്കാന്‍ സൌദി അരാംകോയുടെ തീരുമാനം

MediaOne Logo

Jaisy

  • Published:

    5 Jun 2018 10:50 AM GMT

ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള എണ്ണ വില വര്‍ധിപ്പിക്കാന്‍ സൌദി അരാംകോയുടെ തീരുമാനം
X

ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള എണ്ണ വില വര്‍ധിപ്പിക്കാന്‍ സൌദി അരാംകോയുടെ തീരുമാനം

മെയ് മുതല്‍ എണ്ണ വില വര്‍ധനവ് പ്രാബല്യത്തിലാകും

ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള എണ്ണ വില വര്‍ധിപ്പിക്കാന്‍ സൌദി അരാംകോ തീരുമാനിച്ചു. ആറര രൂപയാണ് ഒരു ബാരലിന് വര്‍ധിപ്പിക്കുക. മെയ് മുതല്‍ എണ്ണ വില വര്‍ധനവ് പ്രാബല്യത്തിലാകും. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുള്ള എണ്ണ വിലയും കൂട്ടിയിട്ടുണ്ട്.

ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള എണ്ണ വില വര്‍ധിപ്പിക്കാനാണ് സൗദി അരാംകോ തീരുമാനിച്ചത്. മെയ് മുതല്‍ നല്‍കുന്ന ഓര്‍ഡറുകള്‍ക്ക് ബാരലിന് ആറര രൂപ എന്ന തോതിലാണ് വില വര്‍ധിപ്പിക്കുക. ഡിസംബറില്‍ വര്‍ധിപ്പിച്ച 46 രൂപക്ക് പുറമെയാണ് പുതിയ വര്‍ധന. ദുബൈ, ഒമാന്‍ വിപണിയുമായി തുലനം ചെയ്യുമ്പോള്‍ സൗദി എണ്ണ 1.20 ഡോളര്‍ വര്‍ധനവിലാണ് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്നത്. സാമ്പത്തിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുള്ള എണ്ണ വിലയും അരാംകോ വര്‍ധിപ്പിച്ചിട്ടുണ്ട്. മെയ് മുതല്‍ 20 സെന്റാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് വര്‍ധിപ്പിക്കുക. ഒപെക് കൂട്ടായ്മയിലെ എണ്ണ ഉല്‍പാദന രാഷ്ട്രങ്ങളും റഷ്യ ഉള്‍പ്പെടെ ഒപെകിന് പുറത്തുള്ള പത്ത് രാജ്യങ്ങളും സഹകരിച്ച് എണ്ണ ഉല്‍പാദന നിയന്ത്രണം തുടരുകയാണ്. ഇത് ദീര്‍ഘകാലത്തേക്ക് നീട്ടാനുള്ള നീക്കം നടക്കുന്നതിനിടെയാണ് ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള ക്രൂഡ് ഓയില്‍ വില സൗദി അരാംകോ വര്‍ധിപ്പിച്ചത്. എണ്ണ വില അടുത്ത മാസങ്ങളില്‍ വീണ്ടും വര്‍ധിച്ചേക്കുമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ അഭിപ്രായം.

TAGS :

Next Story