സ്മാര്‍ട്ട് ഖത്തര്‍ പദ്ധതി; ഫാമിലി വിസയും ഓണ്‍ലൈന്‍ വഴി

സ്മാര്‍ട്ട് ഖത്തര്‍ പദ്ധതി; ഫാമിലി വിസയും ഓണ്‍ലൈന്‍ വഴി
ഖത്തര്‍ പ്രവാസികള്‍ക്ക് ഇനി മുതല്‍ ഫാമിലി വിസയും ഓണ്‍ലൈനായി ലഭിക്കും. ഏതെങ്കിലും സർട്ടിഫിക്കറ്റുകളോ രേഖയോ അപേക്ഷയോടൊപ്പം ഇല്ലെങ്കിൽ..
ഖത്തര്‍ പ്രവാസികള്‍ക്ക് ഇനി മുതല്‍ ഫാമിലി വിസയും ഓണ്‍ലൈനായി ലഭിക്കും. ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ, മെട്രാഷ് ടു ആപ്ലിക്കേഷന്‍ വഴിയോ വിസക്കായി അപേക്ഷിക്കാം. സ്മാര്‍ട്ട് ഖത്തര്‍ പദ്ധതിയുടെ ഭാഗമായാണ് പുതിയ പരിഷ്കരണങ്ങള്‍ കൊണ്ടു വരുന്നത്.
ഫാമിലി വിസക്കായി അപേക്ഷിക്കുന്ന വിദേശികള്‍ക്ക് ഇനിമുതല്‍ ആഭ്യന്തര മന്ത്രാലയം വെബ്സൈറ്റ് വഴിയും മെട്രാഷ് ടു ആപ്പ് വഴിയും അപേക്ഷിക്കാനാവുമെന്ന് ഖത്തര്‍ പാസ്പോർട്ട് ആന്റ് എക്സ്പാട്രിയേറ്റ്സ് അഫയേഴ്സ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹമ്മദ് അഹ്മദ് അൽ അതീഖ് പറഞ്ഞു. മന്ത്രാലയത്തിന്റെ https://portal.moi.gov.qa വെബ്സൈറ്റിലാണ് ഫാമിലി വിസക്ക് അപേക്ഷിക്കുന്നതിന് സൗകര്യമൊരുക്കിയത്. സൈറ്റിൽ തന്നെ മെട്രാഷ് ടു വിവരങ്ങളും ലഭ്യമാണ്. ഏതെങ്കിലും സർട്ടിഫിക്കറ്റുകളോ രേഖയോ അപേക്ഷയോടൊപ്പം ഇല്ലെങ്കിൽ അക്കാര്യം അപേക്ഷകന് അറിയിപ്പായി ലഭിക്കുകയും ചെയ്യും.
അപേക്ഷകർ നേരിട്ട് മന്ത്രാലയത്തെ സമീപിക്കുന്ന തിരക്ക് ഒഴിവാക്കാൻ കൂടിയാണ് ഒാൺലൈൻ സേവനം ഉൾപ്പെടുത്തിയത്. അടുത്തിടെയായി കൂടുതല്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ മന്ത്രാലയം നടപ്പാക്കുന്നുണ്ട്. റസിഡന്‍സി പെര്‍മിറ്റ് അനുവദിക്കുന്നതിനും പുതുക്കുന്നതിനുമുള്ള സൗകര്യം മന്ത്രാലയം വെബ്സൈറ്റിലും മെട്രാഷ് ടുവിലും ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്. ഗതാഗത ലംഘനങ്ങളുടെ എണ്ണം, സ്പോണ്സര് വിവരങ്ങള്‍, വ്യക്തിഗത രേഖകള്‍, കാലാവധി തുടങ്ങിയവ സംബന്ധിച്ച സേവനങ്ങള്‍ മെട്രാഷില്‍ ലഭ്യമാണ്. എക്സിറ്റ് പ്രവേശന ഇടപാടുകള്‍, മന്ത്രാലയത്തിന്റെ കോണ്ടാക്ട് സര്‍ട്ടിഫിക്കറ്റ് എന്നിവക്കും മെട്രാഷ് ടുവിലൂടെ അപേക്ഷിക്കാന്‍ കഴിയും. ആറു ഭാഷകളില്‍ നിലവില്‍ ആപ്പ് ലഭ്യമാണ്. ഒരിക്കല്‍ രജിസ്റ്റർ ചെയ്താൽ വിരലടയാളം ഉപയോഗിച്ച് ഇതില്‍ പ്രവേശിക്കാനാകും.
Adjust Story Font
16

