വിമന്‍ ഇന്ത്യ ഖത്തറിന്റെ ലോഗോ പ്രകാശനം ദോഹയില്‍ നടന്നു

വിമന്‍ ഇന്ത്യ ഖത്തറിന്റെ ലോഗോ പ്രകാശനം ദോഹയില്‍ നടന്നു
മന്‍സൂറയിലെ സി ഐ സി ഹാളില്‍ നടന്ന പരിപാടിയില്‍ മുന്നൂറോളം വനിതകള്‍ പങ്കെടുത്തു
ഖത്തറിലെ മത സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ വിവിധ പ്രവര്‍ത്തനങ്ങളുമായെത്തുന്ന വിമന്‍ ഇന്ത്യ ഖത്തറിന്റെ ലോഗോ പ്രകാശനം ദോഹയില്‍ നടന്നു.മന്‍സൂറയിലെ സി ഐ സി ഹാളില്‍ നടന്ന പരിപാടിയില്‍ മുന്നൂറോളം വനിതകള്‍ പങ്കെടുത്തു.
എംപവറിംഗ് ടുഗെതര്‍ എന്ന ടാഗ്ലൈനോട് കൂടിയ പുതിയ ലോഗോ ഡിസൈന്‍ ചെയ്തത് ചിത്രകലാധ്യാപകനായ ആര്‍ട്ടിസ്റ്റ് ബാസിതാണ് .കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയുള്ള വനിതാശാക്തീകരണം ലക്ഷ്യമിടുന്ന വിമന്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളിലേക്ക് വെളിച്ചം വിശൂന്ന ലോഗോയുടെ പ്രകാശനം മന്‍സൂറയിലെ സി ഐ സി ഹാളില്‍ നടന്നു. വിമൺ ഇന്ത്യ പ്രെസിഡന്റ് നഫീസത് ബീവിക്ക് നൽകി ആർട്ടിസ്റ്റ് ബാസിത് ലോഗോ പ്രകാശനം ചെയ്തു. ലോഗോയുടെ ബ്രാൻഡിന് കൺസെപ്റ്റ് ത്വയ്യിബ അർഷദ് അവതരിപ്പിച്ചു . പരിപാടിയിൽ സി .ഐ .സി . പ്രസിഡന്റ കെ.സി അബ്ദുൽ ലത്തീഫ് , സെക്രെട്ടറി കെ.അബ്ദുസ്സലാം , വിമൺ ഇന്ത്യ വൈസ് പ്രസിഡന്റ റൈഹാന അസ്ഹർ , സെക്രട്ടറി സറീന ബഷീർ , അഡ്മിന് സെക്രെട്ടറി സുമയ്യ മുനീർ , വിമൺ ഇന്ത്യ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ സംസാരിച്ചു . ഖത്തറിലെ പ്രവാസി വനിതകള്‍ക്കിടയില്‍ പുതിയ ശൈലിയില്‍ വ്യത്യസ്തമായ പരിപാടികളാണ് വിമന്‍ ഇന്ത്യ ആസൂത്രണം ചെയ്തിരിക്കുന്നത് . കൂട്ടായ്മയിലെ അംഗങ്ങളായ 300 ഓളം വനിതകളെ സാക്ഷി നിര്‍ത്തിയാണ് വിമന്‍ ഇന്ത്യയുടെ ലോഗോ പ്രകാശനം നടന്നത് .
Adjust Story Font
16

