ഖത്തറില്‍ വിസാരഹിത യാത്ര നടത്തുന്നവര്‍ ശ്രദ്ധിക്കുക...

ഖത്തറില്‍ വിസാരഹിത യാത്ര നടത്തുന്നവര്‍ ശ്രദ്ധിക്കുക...
ഓണ്‍ലൈനായി പണച്ചെലവില്ലാതെ പുതുക്കാവുന്ന സംവിധാനമാണ് അശ്രദ്ധ കാരണം ദിവസം 200 റിയാല്‍ വെച്ച് പിഴ ഒടുക്കാന്‍ കാരണമാകുന്നത്.
ഖത്തറില്‍ വിസാരഹിത സന്ദര്‍ശനത്തിനെത്തിയവര്‍ താമസാനുമതി പുതുക്കാന്‍ മറന്ന് വന്‍തുക പിഴ ഒടുക്കി മടങ്ങുന്നു. ലളിതമായ നടപടികളിലൂടെ ഓണ്‍ലൈനായി പണച്ചെലവില്ലാതെ പുതുക്കാവുന്ന സംവിധാനമാണ് അശ്രദ്ധ കാരണം ദിവസം 200 റിയാല്‍ വെച്ച് പിഴ ഒടുക്കാന്‍ കാരണമാകുന്നത്.
മടക്ക ടിക്കറ്റും പാസ്‌പോര്‍ട്ടുമായി വിസയില്ലാതെ ഖത്തറില്‍ സന്ദര്‍ശനത്തിനെത്തിയ മലായാളി കുടുംബങ്ങളില്‍ പലരും, ഒരുമാസം കഴിഞ്ഞിട്ടും താമസാനുമതി പുതുക്കാന്‍ മറന്ന് രാജ്യത്ത് തങ്ങുകയായിരുന്നു. ഓണ്‍ലൈനായി പുതുക്കാമായിരുന്നിട്ടും അശ്രദ്ധ കാരണം പുതുക്കാന്‍ മറന്നവരാണ് ഇപ്പോള്‍ പിഴ അടച്ച് മടങ്ങേണ്ടി വന്നത്. അധികമായി തങ്ങിയ ഓരോ ദിവസത്തിനും 200 റിയാല്‍ ആണ് അടക്കേണ്ടിവരുന്നത്. നാട്ടില്‍ നിന്നെത്തിയ ഉടനെ തന്നെ ഓണ്‍ലൈനില്‍ സൗജന്യമായി താമസാനുമതി പുതുക്കാന്‍ അവസരമുണ്ടായിട്ടും പലരും അത് മറന്നു പോവുകയാണ്. കുടുംബസമേതം ഖത്തറില്‍ അവധിക്കാലം ചെലവഴിക്കാനെത്തുന്നവര്‍ ഉടന്‍ തന്നെ താമസാനുമതി പുതുക്കിയാല്‍ വന്‍തുകയുടെ പിഴയില്‍ നിന്ന് രക്ഷപ്പെടാനാകും.
Adjust Story Font
16

