'ഇഫ്താറിനൊപ്പം വിലപിടിപ്പുള്ള സമ്മാനങ്ങള്‍'; ഖത്തറിലാണ് ഇങ്ങനെയൊരു സമ്മാനപ്പള്ളി

- Published:
18 Jun 2018 12:40 PM IST

'ഇഫ്താറിനൊപ്പം വിലപിടിപ്പുള്ള സമ്മാനങ്ങള്‍'; ഖത്തറിലാണ് ഇങ്ങനെയൊരു സമ്മാനപ്പള്ളി
വിഭവസമൃദ്ധമായ ഭക്ഷണത്തിനൊപ്പം വിലകൂടിയ സമ്മാനങ്ങളും നല്‍കുന്ന ഒരു പള്ളിയുണ്ട് ഖത്തറില്‍
നോമ്പ് തുറക്കാനെത്തുന്നവര്‍ക്ക് വിഭവസമൃദ്ധമായ ഭക്ഷണത്തിനൊപ്പം വിലകൂടിയ സമ്മാനങ്ങളും നല്‍കുന്ന ഒരു പള്ളിയുണ്ട് ഖത്തറില്‍ . അല്‍വാബിലെ ഈ മസ്ജിദിനോട് ചേര്‍ന്ന ഇഫ്താര്‍ തമ്പില്‍ നോമ്പു തുറക്കാനെത്തുന്നവര്‍ക്കായി നിസാന്‍ കാറടക്കം വിലപിടിപ്പുള്ള സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഖത്തറിലെ അല്‍വാബിലുള്ള ജാമിഉല്‍ അഖവൈന്‍ മസ്ജിദില്‍ ശരാശരി 700 പേര്‍ വീതമാണ് ഇപ്പോള്‍ നോമ്പ് തുറക്കാനെത്തുന്നത്. മജ്ബൂസും ഹരീസും റിഗാഗും തുടങ്ങി സമൃദ്ധമായ ഭക്ഷണത്തോടൊപ്പം തീന്‍മേശയില്‍ തന്നെ ഒരു കൂപ്പണും ലഭിക്കും. പുറത്തിറങ്ങിയാല്‍ പള്ളിയുടെ കവാടത്തില്‍ വെച്ച് നടക്കുന്ന നറുക്കെടുപ്പില്‍ ദിനേനെ ഓരോ വിജയികളെ തെരഞ്ഞടുത്ത് സമ്മാനങ്ങള്‍ നല്‍കും.
റമദാനില്‍ ഇങ്ങനെ 15 മൊബൈല്‍ഫോണുകളും 15 ടാബ്ലറ്റുകളുമാണ് ദൈനംദിന സമ്മാനമായി നല്‍കുന്നത് . പള്ളിക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന നിസാന്‍ കാറാണ് ബമ്പര്‍ സമ്മാനം. റമദാന്‍ അവസാന ദിവസമാണ് കാറിനായുള്ള നറുക്കെടുപ്പ് . നോമ്പു തുറക്കാനെത്തുന്നവരെ കൂടുതല്‍ സന്തോഷിപ്പിക്കാനായി പള്ളിയുടെ നടത്തിപ്പുകാരായ രാജകുടുംബാംഗങ്ങള്‍ തന്നെയാണ് നോമ്പുകാര്‍ക്ക് സ്‌നേഹ സമ്മാനങ്ങള്‍ നല്‍കാന്‍ തീരുമാനമെടുത്തത് .
കഴിഞ്ഞ വര്‍ഷം രണ്ടു കാറുകള്‍ സമ്മാനമായി നല്‍കിയിരുന്നതിന് പകരം ഇത്തവണ കൂടുതല്‍ ആളുകളുടെ സന്തോഷം ഉറപ്പു വരുത്താനാണ് റമദാന്‍ 30 ദിനങ്ങളിലും സമ്മാനം എന്ന ആശയം നടപ്പിലാക്കുന്നത്. ആതിഥേയനായ ശൈഖ് സുഹൈം അല്‍ഥാനി തന്നെ വിളമ്പുകാരന്റെ റോളിലാണ് ഇവിടെ നിറഞ്ഞു നില്‍ക്കുന്നത് . സാധാരണക്കാരായ പ്രവാസികളെ ലക്ഷ്യമിട്ട് നടത്തുന്ന ഈ നോമ്പുതുറയിലേക്ക് എത്ര പേര്‍ അധികമായെത്തിയാലും ആതിഥേയരുടെ സന്തോഷമാണ് അധികരിക്കുന്നത് .
Adjust Story Font
16
